|    Feb 25 Sun, 2018 8:53 pm
FLASH NEWS
Home   >  Editpage  >  Second edit  >  

മതിലിന്റെ വില

Published : 28th January 2017 | Posted By: fsq

 

അമേരിക്കയുടെ തെക്കേ അതിര്‍ത്തിയില്‍ പണിയാന്‍ പോവുന്ന വന്‍മതിലിന്റെ ചെലവ് ആരു വഹിക്കും? പ്രസിഡന്റ് ട്രംപ് പറയുന്നത് മെക്‌സിക്കോക്കാരുടെ ചെലവില്‍ താന്‍ മതില്‍ പണിയുമെന്നാണ്. തെക്കു നിന്നുള്ള കുടിയേറ്റം തടയാനാണ് മതില്‍ പണിയുന്നത്. അതിന്റെ വില അവര്‍ തന്നെ വഹിക്കാന്‍ കണ്ട വിദ്യ, മെക്‌സിക്കോ അമേരിക്കയിലേക്കു കയറ്റിയയക്കുന്ന സാധനങ്ങള്‍ക്ക് 20 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തുകയാണ്. കഴിഞ്ഞ വര്‍ഷം 29,600 കോടി ഡോളറിന്റെ ചരക്കാണ് അമേരിക്ക മെക്‌സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. പഴങ്ങളും പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും വിമാനവും കാറും അടക്കമുള്ള വ്യവസായങ്ങളുടെ പാര്‍ട്‌സും ഒക്കെ അതില്‍പ്പെടും. പുതിയ ചുങ്കം വരുന്നതോടെ അമേരിക്കയില്‍ ഈ സാധനങ്ങളുടെ വില കുതിച്ചുയരും. വേറൊരു പ്രശ്‌നം, അമേരിക്ക മെക്‌സിക്കോയിലേക്കും വന്‍തോതില്‍ കയറ്റുമതി നടത്തുന്നുണ്ട് എന്നതാണ്. അതിനു ചുങ്കം ചുമത്താന്‍ മെക്‌സിക്കോക്കും കഴിയുമല്ലോ. ഫലം അമേരിക്കയുടെ മൂന്നാമത്തെ മുഖ്യ വ്യാപാരപങ്കാളിയായ മെക്‌സിക്കോയുമായി ഒരു കടുത്ത വാണിജ്യയുദ്ധമായിരിക്കും. വിദഗ്ധര്‍ പറയുന്നത് മെക്‌സിക്കന്‍ ഇറക്കുമതി ഏഴു ലക്ഷം തൊഴിലുകള്‍ അമേരിക്കയില്‍ ഇല്ലാതാക്കിയിട്ടുണ്ടെന്നാണ്. പക്ഷേ, ഏതാണ്ട് 19 ലക്ഷം അമേരിക്കന്‍ തൊഴിലാളികള്‍ കഴിഞ്ഞുകൂടുന്നത് ആ രാജ്യത്തേക്കുള്ള കയറ്റുമതി വസ്തുക്കളുടെ നിര്‍മാണമേഖലയിലാണ്. എന്നുവച്ചാല്‍, മതില്‍ പണിതുതീരുമ്പോള്‍ വില കൊടുക്കേണ്ടിവരുക അമേരിക്കന്‍ തൊഴിലാളികളും ഉപഭോക്താക്കളും തന്നെയായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss