|    Dec 12 Tue, 2017 12:37 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മതാചാരങ്ങളില്‍ കോടതി ഇടപെടേണ്ട: ഡോ. ഫസല്‍ ഗഫൂര്‍

Published : 24th October 2016 | Posted By: SMR

തിരുവനന്തപുരം: മതാചാരങ്ങളില്‍ കോടതി ഇടപെടേണ്ടെന്ന് മുസ്‌ലീം എജ്യൂക്കേഷനല്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. ഏകീകൃത സിവില്‍കോഡും നാനാത്വത്തില്‍ ഏകത്വവും എന്ന വിഷയത്തില്‍ എംഇഎസ് ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകീകൃത സിവില്‍കോഡിന് എംഇഎസ് എതിരാണ്. ഇന്ത്യയിലെ മൊത്തം ജനങ്ങളുടെ പക്ഷത്തുനിന്നാണ് ഇത് സംസാരിക്കുന്നത്. ഓരോ പൗരനും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളുണ്ട്. മതാചാരങ്ങളില്‍ കോടതി അനാവശ്യമായി ഇടപെടുകയാണ്. ആചാരങ്ങള്‍ മതത്തില്‍ ഉള്‍പ്പെട്ടവര്‍ തീരുമാനിക്കട്ടെ. കോടതി ഇടപെടേണ്ട അവസരങ്ങളില്‍ മാത്രം ഇടപെട്ടാല്‍ മതി.
ശബരിമല സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതില്‍ അയ്യപ്പന്‍ നിത്യബ്രഹ്മചാരിയാണെന്ന് വിശ്വാസികള്‍ക്ക് അറിയാം. അത്തരം കാര്യങ്ങളില്‍ കോടതി ഇടപെടല്‍ നടത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാനാത്വത്തില്‍ ഏകത്വമെന്ന് പറഞ്ഞ് ലോകത്ത് ഒരുരാഷ്ര്ടം നിലനില്‍പ്പുണ്ടെങ്കില്‍ അത് ഇന്ത്യയാണ്. അനാവശ്യ ഏകീകരണത്തിന് ശ്രമിക്കുന്നത് സമൂഹത്തെ ചെറിയ ഗ്രൂപ്പുകളായി മാറ്റും. അഖണ്ഡഭാരതം അങ്ങനെ തന്നെ നിലനില്‍ക്കണം. അല്ലെങ്കില്‍ ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവയ്ക്കും. എംഇഎസും നവോഥാന പ്രസ്ഥാനങ്ങളും മുജാഹിദും ജമാ അത്തെ ഇസ്‌ലാമിയും മുത്തലാഖിനെ എതിര്‍ക്കുന്നു. ബിജെപിയുടെ കൈയില്‍ ഒരുവാള്‍ കൊടുക്കുന്നതിനു തുല്യമായതു കൊണ്ടാണ് ഇതേപറ്റി പ്രതികരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. എംഇഎസ് ജില്ലാപ്രസിഡന്റ് ഹാഷിം, ജില്ലാ സെക്രട്ടറി എം കെ കമറുദ്ദീന്‍, അഡ്വ.അബ്ദുല്‍ കരീം, ഡോ.ജമീല ബീഗം, അഡ്വ.സാജിത സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക