|    Jun 25 Sun, 2017 10:39 am
FLASH NEWS
Home   >  Todays Paper  >  page 10  >  

മതസൗഹാര്‍ദ പുല്‍ക്കൂട് മല്‍സരം

Published : 24th October 2016 | Posted By: SMR

കൊച്ചി: ആപ്ബാറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അങ്കമാലി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ അഖില കേരള പുല്‍ക്കൂട് മല്‍സരം നടത്തുന്നു. ഡിസംബര്‍ 21 മുതല്‍ നടക്കാനിരിക്കുന്ന നോഹയുടെ പെട്ടക പ്രദര്‍ശന നഗരിയിലാണ് മല്‍സരം. 400 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കുന്ന 50 പുല്‍ക്കൂടുകളാണ് ഇവിടെ മല്‍സരത്തില്‍ മാറ്റുരയ്ക്കുന്നത്.
ആദ്യം പേരു നല്‍കുന്നവരില്‍നിന്ന് കഴിവിന്റെ അടിസ്ഥാനത്തിലാണ് 50 ടീമുകളെ തിരഞ്ഞെടുക്കുക. താല്‍പ്പര്യമുള്ളവര്‍ 5,000 രൂപ റീഫണ്ടബിള്‍ ഡെപ്പോസിറ്റോടു കൂടി ഡിസംബര്‍ 10ന് മുമ്പായി പ്രസ്തുത ഫോമില്‍ അപേക്ഷിക്കേണ്ടതാണ്. നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും 9400190421, 9562253093 എന്നീ വാട്‌സ്ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക