|    Jan 18 Wed, 2017 12:53 am
FLASH NEWS

മതസൗഹാര്‍ദ പാരമ്പര്യം വിളിച്ചോതി 29ാം രാവിലെ നോമ്പുതുറ

Published : 4th July 2016 | Posted By: SMR

കായംകുളം: മതസൗഹാര്‍ദത്തിന്റെയും മതേതരത്വത്തിന്റെയും പാരമ്പര്യം വിളിച്ചോതി കീരിക്കാട് മുസ്‌ലിം ജമാഅത്തില്‍ 29ാം രാവിലെ നോമ്പുതുറ. മസ്ജിദിന്റെ പരിസരത്തെ വിദ്യാര്‍ഥികൂട്ടായ്മയാണ് നോമ്പ് തുറ സംഘടിപ്പിച്ച് ജാതിമത വ്യത്യാസങ്ങള്‍ മറന്ന് ഒരുമിച്ചത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി മുടങ്ങാതെ ഇവര്‍ കീരിക്കാട് മസ്ജിദില്‍ നോമ്പ് തുറ സംഘടിപ്പിക്കുന്നുണ്ട് ക്രിസ്ത്യന്‍ ഹിന്ദു മുസ്‌ലിം സമുദായത്തില്‍പ്പെട്ട 40ഓളം വരുന്ന ഒരു സംഘം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് നോമ്പുതറ സംഘടിപ്പിച്ചത്. ജമാഅത്ത് പ്രസിഡന്റ് എ സൈനുല്‍ അബദീന്‍ അധ്യക്ഷത വഹിച്ചു ഇമാം ശിഹാബുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.
ഒ ഖാലിദ്, എ എ വാഹിദ്, അഹ്മ്മദ് കുട്ടി ഇല്ലിക്കുളം, മലയില്‍ ഷാഹുല്‍ ഹമീദ്, കെ മുഹമ്മദ് കുഞ്ഞ്, സൈഫുദ്ദീന്‍ മാര്‍വല്‍, മഠത്തില്‍ മുഹമ്മദ് കുഞ്ഞ്, വിദ്യാര്‍ഥികളായ സേവ്യര്‍ ഫ്രാന്‍സിസ്, സുല്‍ഫിക്കര്‍ എസ്, ജിത്തു, അല്‍ത്ത്വാഫ്, സജു, കണ്ണന്‍, പ്രവീണ്‍, അജ്മല്‍ എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക