|    Mar 24 Fri, 2017 9:58 am
FLASH NEWS

മതസൗഹാര്‍ദ്ദത്തിന്റെ മഹനീയ മാതൃകയുമായി അയ്യപ്പഭജന മന്ദിരത്തിന്റെ വാര്‍ഷികം

Published : 27th December 2015 | Posted By: SMR

ബദിയടുക്ക: പള്ളത്തടുക്ക അയ്യപ്പഭജന മന്ദിരത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങ് മതസൗഹാര്‍ദ്ദത്തിന്റെ വേദിയായി മാറി. ഭജന മന്ദിരത്തിലെ ആഘോഷപരിപാടികള്‍ക്ക് പള്ളത്തടുക്ക ജുമാമസ്ജിദ് ഭാരവാഹികളായ ബദറുദ്ദീന്‍ താസിം, ഹമീദ് പള്ളത്തടുക്ക, ശാഫി നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പേര്‍ അരിയും പച്ചക്കറികളുമായി മന്ദിരത്തിലെത്തി വാര്‍ഷികാഘോഷ ചടങ്ങില്‍ സംബന്ധിച്ചു. മന്ദിരത്തില്‍ നിന്നും നല്‍കിയ അന്നദാനം സ്വീകരിച്ചാണ് ഇവര്‍ മടങ്ങിയത്.
ഭജന കമ്മിറ്റി പ്രസിഡന്റ് അണ്ണുനായക്, ദേവദാസ്, ജയചന്ദ്രന്‍ തുടങ്ങിയവര്‍ ജമാഅത്ത് ഭാരവാഹികളെ സ്വീകരിച്ചു.
കഴിഞ്ഞ ദിവസം നബിദിന ഘോഷയാത്രയിലെത്തിയ മുസ്‌ലിം സഹോദരങ്ങള്‍ക്ക് അയ്യപ്പഭജന മന്ദിരത്തിന്റെ നേതൃത്വത്തില്‍ പായസം വിതരണം ചെയ്തിരുന്നു.

(Visited 96 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക