|    Jan 17 Tue, 2017 12:57 am
FLASH NEWS

മതസൗഹാര്‍ദം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ജനങ്ങളെ അണിനിരത്തണം: എംഎല്‍എ

Published : 8th October 2016 | Posted By: Abbasali tf

തൊടുപുഴ: മതസൗഹാര്‍ദം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ജനങ്ങളെ അണിനിരത്തണമെന്ന് എം എം മണി എംഎല്‍എ. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം രാജാക്കാട് ഗവ. ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഗാന്ധിയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ കെ രാജന്‍, ബിന്ദു സതീശന്‍, എ ഡി സന്തോഷ്, ബെന്നി പാലക്കാട്ട്, സുജിമോന്‍,  ഇന്ദിര സുരേന്ദ്രന്‍, ശോഭന രാമന്‍കുട്ടി, ഗീത പ്രസാദ്, പിടിഎ പ്രസിഡന്റ് ബേബിലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍ പി സന്തോഷ്, ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം സെക്രട്ടറി ഷാജി തുണ്ടത്തില്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശശികുമാര്‍, അടിമാലി ബിപിഒ പി കെ ഗംഗാധരന്‍, രാജാക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സരിത എസ് ശ്രീധര്‍, ഹെഡ്മിസ്ട്രസ് പി റീന തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിച്ച വിവിധ മല്‍സരങ്ങളിലെ വിജയികളായ മഹേഷ് സി റോസ് മരിയ സെബാസ്റ്റ്യന്‍, അഭിനന്ദ് ബി എസ്, മെറീന ഷാജി, ഹരിചന്ദന, അമലു പി കെ, ഷൈജു എസ് എന്നിവര്‍ക്ക് എം എം മണി എംഎല്‍എ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യല്‍ സര്‍വീസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാരുണ്യസ്പര്‍ശം എന്ന പേരിലുള്ള നിര്‍ധന സഹായനിധി പദ്ധതിയും എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു.ാേ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക