|    Oct 20 Sat, 2018 3:53 am
FLASH NEWS

മതസൗഹാര്‍ദം നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: എംപി

Published : 24th May 2017 | Posted By: fsq

 

കോഴിക്കോട്: ഇന്നത്തെ കാലഘട്ടത്തില്‍ പ്രദേശത്ത് റസിഡന്റ്‌സ് സംഘടനകള്‍ രൂപീകരിക്കുന്നതും കുടുംബസംഗമങ്ങള്‍ നടത്തുന്നതും മതസൗഹാര്‍ദം നിലനിര്‍ത്തുമെന്ന് എം കെ രാഘവന്‍ എംപി. ഈ കാലഘട്ടത്തില്‍ ഇത് ഒരു അനിവാര്യഘടകമാണെന്നും പയ്യാനക്കല്‍ പറവ റസിഡന്റ്‌സ് അസോസിയേഷന്റെ പറവ ഫെസ്റ്റ് 2017 വാര്‍ഷിക കുടുംബ സംഗമം പയ്യാനക്കല്‍ ഗവ. ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് കെ വി ആലിക്കോയ അധ്യക്ഷതവഹിച്ചു. പി വി ശംസുദ്ദീന്‍, കൗണ്‍സിലര്‍ അഡ്വ. സി കെ സീനത്ത്, പി വി അവറാന്‍, ബേപ്പൂര്‍ രാധാകൃഷ്ണന്‍, എന്‍ കെ വി എം ഹംസക്കോയ, വി റാസിക്, സി അനില്‍ബാബു, പി എന്‍ ആസിഫ്, എന്‍ വി ബഷീര്‍, എസ് വി ഷിര്‍ഷാദ്, ഡി അമീര്‍ അലി, എം കെ യൂനുസ് കോയ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss