|    Feb 21 Wed, 2018 5:17 am
FLASH NEWS

മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ സമൂഹം മുന്നോട്ടുവരണം: പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍

Published : 11th December 2017 | Posted By: kasim kzm

പുതുനഗരം: മതസൗഹാര്‍ദ്ദവും മതേതരബന്ധങ്ങളും ഊട്ടിയുറപ്പിക്കുവാന്‍ ഏല്ലാ വിഭാഗങ്ങളും മുന്നോട്ടുവരണമെന്ന് സമസ്ത കേരള  ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ.  ആലിക്കുട്ടി മുസ്‌ല്യാര്‍. മുതലമട നണ്ടന്‍കിഴായയില്‍ ശിഹാബ്തങ്ങള്‍ റിലീഫ് കമ്മിറ്റി നടത്തിയ സമൂഹ വിവാഹചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
മനുഷ്യത്വങ്ങള്‍ക്ക് ശക്തിപകരുന്ന സേവനപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാവണം. സമൂഹവിവാഹവേദികള്‍ മതസൗഹാര്‍ദ്ദത ഊട്ടിയുറപ്പിക്കുന്ന വേദികളായി കൂടുതല്‍ ശക്തിപ്രാപിക്കണം. സാഹോദര്യവും ബന്ധങ്ങളും കേരളത്തില്‍ ഇനിയും കൂടുതല്‍ ഉണ്ടാവണം. പള്ളം ശരണ്യപുളിയന്തോണി കൃഷ്ണന്‍ എന്നിവര്‍ ഉള്‍പെടെ ആറുദമ്പതികള്‍ക്കാണ് ഷിഹാബ് തങ്ങള്‍ റലീഫ് സെല്ലിലൂടെ വിവാഹസ്വപ്‌നം പൂവണിഞ്ഞത്. മാഞ്ചിറ ഡോള്‍ഫിന്‍ഹാളില്‍ നടന്ന സമൂഹവിവാഹ വേദിയില്‍  ഇ വി കാജ ദാരിമി തൂത അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി എ എം നൗഷാദ്ബാഖവി മുഖ്യപ്രഭാഷണം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss