|    Oct 16 Tue, 2018 3:00 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മതസ്വാതന്ത്ര്യം : ഭരണഘടന പുനപ്പരിശോധിക്കണം – കെ പി ശശികല

Published : 13th September 2017 | Posted By: fsq

 

കോട്ടയം: ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം ദൂരുപയോഗം ചെയ്യുന്നതിനാല്‍ ഭരണഘടനയിലെ വകുപ്പ് പുനപ്പരിശോധിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. ഭരണഘടനയിലെ വകുപ്പില്‍ അത്തരമൊരു പുലിവാലുണ്ടോയെന്ന് പരിശോധിച്ച് തിരുത്തലുകളുണ്ടാവണമെന്നും ശശികല വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഡോ. ഹാദിയ കേസില്‍ സുപ്രിംകോടതിയുടെ നിരീക്ഷണം നടക്കുന്നതിനിടെ മനുഷ്യാവകാശകമ്മീഷനെ സമീപിച്ച് കേസ് അട്ടിമറിക്കാന്‍ മുസ്‌ലിംലീഗ് ശ്രമിക്കുന്നതായി ശശികല ആരോപിച്ചു. ഇക്കാര്യത്തില്‍ ലീഗിന്റെ പങ്കും എന്‍ഐഎ അന്വേഷിക്കണം. പാണക്കാട് തങ്ങളുടെ നേതൃത്വത്തിലാണ് ഹാദിയയുടെ വിവാഹം നടത്തിയത്. ജീവന് ഭീഷണിയുള്ളതിനാലാണ് ഹിന്ദുവായി ജീവിക്കുമെന്ന് പറയാന്‍ ഹാദിയ ഭയപ്പെടുന്നതെന്ന് ശശികല പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലയുമായി ബന്ധപ്പെട്ട് പറവൂര്‍ പ്രസംഗത്തില്‍ പറഞ്ഞകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു.കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി മാത്രമായി മാറിയാല്‍ ഹിന്ദു ഐക്യവേദി എതിര്‍ക്കുമെന്നും ശശികല പറഞ്ഞു. ബിജെപിക്കൊപ്പം നില്‍ക്കുന്നതിനാലാണ് കണ്ണന്താനത്തെ തിരഞ്ഞെടുത്തത്. ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ താന്‍ ബിജെപിക്കാരിയല്ലെന്നും ശശികല പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss