|    Feb 21 Tue, 2017 4:26 am
FLASH NEWS

മതസ്വാതന്ത്ര്യം ആരുടേയും ഔദാര്യമല്ല; പാരമ്പര്യവും സംസ്‌ക്കാരവുമാണ്: ശക്കീര്‍ അഹമ്മദ് സമദാനി

Published : 31st October 2016 | Posted By: SMR

കരുനാഗപ്പള്ളി: മതസ്വാതന്ത്ര്യം ആരുടേയും ഔദാര്യമല്ലെന്നും അത് പാരമ്പര്യവും സംസ്‌ക്കാരവുമാണെന്നും ആള്‍ ഇന്ത്യ മുസ്‌ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെംബറും അലീഗഢ് മുസ്്‌ലീം യൂനിവേഴ്‌സിറ്റി നിയമവിഭാഗം പ്രൊഫസറുമായ ഡോ. ശക്കീര്‍ അഹമ്മദ് സമദാനി പറഞ്ഞു. താലൂക്ക് മുസ്്‌ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി വന്ദന ആഡിറ്റോറിയം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഏക സിവില്‍ കോഡ് ഐഎസ്് ഭീകരത വിരുദ്ധ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇസ്്‌ലാമിക ശരീഅത്തില്‍ കൈകടത്താന്‍ കഴിഞ്ഞിട്ടില്ല. അന്ന് കൊണ്ടുവന്ന ശരീയത്ത് ആപ്ലിക്കേഷന്‍ ആക്ട് അത് പറയുന്നുമുണ്ട്. മുസ്്‌ലീങ്ങളുടെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, വഖഫ്, വാദിയും പ്രതിയും മുസ്്‌ലീം ആയാല്‍ ശരീയത്ത് നിയമമാണ് അവലംബിക്കേണ്ടതെന്ന് മുസ്്‌ലീം വ്യക്തി നിയമം അനുശാസിക്കുന്നു. ഭരണഘടനയുടെ ഒന്നും രണ്ടും മൂന്നും ഭാഗങ്ങളില്‍ ഇത് സംബന്ധിച്ച് പരാമര്‍ശങ്ങളില്ല. നാലാം ഭാഗത്ത് മാര്‍ഗനിര്‍ദേശ തത്വങ്ങളില്‍ എല്ലാവര്‍ക്കും ഉതകുന്ന ഏകസിവില്‍ നിയമം കൊണ്ടുവരണമെന്ന്  പരിശോധിക്കണമെന്നു മാത്രം പറഞ്ഞത് വളച്ചൊടിച്ച് പുതിയഭരണാധികാരികള്‍ മുസ്്‌ലീം വ്യക്തിനിയമത്തില്‍ ഏകസിവില്‍കോഡ് നടപ്പിലാക്കാനുളള ശ്രമം വഴി കൈകടത്തുകയാണ്. ഇരുപത്തഞ്ചാം അനുച്ഛേദത്തില്‍ ഓരോരുത്തര്‍ക്കും മതസ്വാതന്ത്ര്യവും ഭാഷാപ്രചരണ സ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് ദളിത് ആദിവാസി വിഭാഗങ്ങള്‍ ഏകസിവില്‍കോഡിനെതിരേ മുസ്ലീങ്ങളോടൊപ്പം കണ്ണിചേര്‍ന്നത്. മുത്തലാഖ് വിഷയവും ഏകസിവില്‍ കോഡും തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്നിട്ടും ചില സ്ത്രീകളെ ഭരണാധികാരികളുടെ അറിവോടെ മുത്തലാഖ് വിഷയത്തില്‍ തള്ളിവിട്ടുകൊണ്ട് ഏക സിവില്‍കോഡ് നിയമം നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ആള്‍ ഇന്ത്യ പേഴസണല്‍ ലോ ബോര്‍ഡിനൊപ്പം എല്ലാവരും ഐക്യപ്പെടണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഉര്‍ദുവിലുള്ള പ്രഭാഷണം മൗലവി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി പ്രഭാഷണം പരിഭാഷപ്പെടുത്തി. എന്‍കെപ്രേമചന്ദ്രന്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.  എം അന്‍സാര്‍ അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ബഷീര്‍ വിശിഷ്ട അതിഥികളെ പരിചയപ്പെടുത്തി. അഡ്വ. കെപി മുഹമ്മദ്, ആര്‍ രാമചന്ദ്രന്‍ എംഎല്‍എ, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, സിഎംഎ നാസര്‍, വൈഎ സലീം സമദാനി, പുള്ളിയില്‍ അബ്ദുല്‍സലാം, അബ്ദുല്‍ റഊഫ്, കോഞ്ചേരില്‍ ഷംസുദ്ദീന്‍, എം എ സലാം,  വാഴയത്ത് ഇസ്മയില്‍, അബ്ദുല്‍ അസീസ് അല്‍മനാര്‍, താജുദ്ദീന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക