|    May 25 Thu, 2017 8:56 am

മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതിയെന്ന് റിപോര്‍ട്ട്; പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരേ കേസ്

Published : 9th October 2016 | Posted By: SMR

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതി ഉള്‍പ്പെടുത്തിയെന്ന ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരേ പാലാരിവട്ടം പോലിസ് കേസെടുത്തു. പ്രിന്‍സിപ്പലിനും സ്‌കൂള്‍ ഡയറക്ടര്‍മാര്‍ക്കുമെതിരേയാണ് കേസ്. വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തിയെന്ന കുറ്റത്തിന് ഐപിസി  153 (എ) വകുപ്പ് ചുമത്തി.
ഇതുസംബന്ധിച്ച എഫ്‌ഐആര്‍ കാക്കനാട് കുന്നുപുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. വിദ്യാഭ്യാസാവകാശ നിയമത്തിനെതിരായാണ് സ്‌കൂളിലെ സിലബസെന്ന് വിദ്യാഭ്യാസ ഓഫിസറുടെ പരിശോധനയില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കൊച്ചി റേഞ്ച് ഐജി എസ് ശ്രീജിത്ത് വ്യക്തമാക്കി. നോര്‍ത്ത് എസ്‌ഐക്കാണ് അന്വേഷണ ചുമതല.
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മതനിരപേക്ഷതയ്ക്ക് എതിരായ വസ്തുതകള്‍ ഉണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അന്വേഷണം നടത്തി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചത്. 2009ല്‍ ആരംഭിച്ച സ്‌കൂളിന് ഇപ്പോഴും സിബിഎസ്ഇ അംഗീകാരം ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ നിയമത്തിനു വിരുദ്ധവും ചില മതങ്ങളുടെ ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമാണ് പ്രവര്‍ത്തനരീതിയെന്നും പറയുന്നു. ഐഎസ് ബന്ധം ആരോപിച്ച് പിടിയിലായ ചിലര്‍ക്ക് പീസ് സ്‌കൂളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പാഠ്യപദ്ധതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day