|    Jul 23 Mon, 2018 11:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മതസാഹോദര്യം അപകടത്തിലാവുന്നു : ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപോലീത്ത

Published : 6th September 2017 | Posted By: fsq

 

തിരുവല്ല: നൂറ്റാണ്ടുകളായി നാം പാലിച്ചു പോന്ന സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും മതസാഹോദര്യത്തെയും അപകടത്തിലാക്കുന്ന ഛിദ്രവാസനകള്‍ ഇന്നു രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്‍ധിച്ചുവരുന്നതായി മാര്‍ത്തോമ്മാ സുറിയാനി സഭ മേലധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപോലീത്ത. ഇതു തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഭാരത ജനതയും ഒരുമയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അരാജകത്വത്തിന്റെ നാളുകളായിരിക്കും ഇനി ഉണ്ടാവുകയെന്നും മെത്രാപോലീത്ത പറഞ്ഞു. തിരുവല്ലയില്‍ സഭാ പ്രതിനിധി മണ്ഡലത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അക്രമരാഹിത്യത്തിന്റെ സമരമാര്‍ഗത്തിലൂടെ നേടിയെടുത്ത ഇന്ത്യയുടെ സ്വാതന്ത്ര്യം നിതാന്തജാഗ്രതയോടെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓരോ ഭാരതീയനുമുണ്ട്. കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിലേക്ക് എത്തുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ജനക്ഷേമകരമായ പുതിയ കാര്യങ്ങള്‍ നടപ്പാക്കുന്നതിനെക്കാള്‍ മുന്‍ സര്‍ക്കാരിന്റെ ഭൂതകാല ചെയ്തികളുടെ വിഴുപ്പലയ്ക്കല്‍ പ്രക്രിയ—ക്കാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നുള്ളതു ഖേദകരമാണ്. എല്ലാം ശരിയാക്കാം എന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ നിലവിലെ കേരള സര്‍ക്കാര്‍ പ്രഖ്യാപിത ലക്ഷ്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. സമൂഹത്തിനു ദിശാബോധവും മൂല്യബോധവും നല്‍കേണ്ട സാമൂഹിക മാധ്യമങ്ങള്‍ പോലും ഇന്ന് ദുരുപയോഗപ്പെടുകയാണ്. ഇതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുകയാണ്. ഇത്തരത്തിലുള്ള ദുഷിച്ച പ്രവണതകള്‍ സഭയിലേക്കും കടന്നുവരുന്നുവെന്നത് ആശങ്കാജനകമാണെന്നും മെത്രാപോലീത്ത പറഞ്ഞു.  ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത പങ്കെടുത്തു. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല യോഗം നാളെ സമാപിക്കും. രാവിലെ 11 മുതല്‍ വിവിധ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ടൈറ്റസ് സെക്കന്റ് ടീച്ചേഴ്‌സ് കോളജില്‍ നടക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss