|    Nov 15 Thu, 2018 7:53 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മതസംഘടനകള്‍ തമ്മില്‍ പോര് നിര്‍ത്തണം: ഇമാംസ് കൗണ്‍സില്‍

Published : 4th August 2018 | Posted By: kasim kzm

കോട്ടയം: കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ബസാര്‍ ജുമാമസ്ജിദിനുള്ളില്‍ ഇരുവിഭാഗം സുന്നികള്‍ തമ്മിലുണ്ടായ അടിപിടിയും കത്തിക്കുത്തും ദൗര്‍ഭാഗ്യകരമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാദില്‍ മന്‍ബഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിഭവങ്ങള്‍ക്കു വേണ്ടിയും സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുമുള്ള കടിപിടിയാണിത്. മതപരമായ താല്‍പര്യം ഈ ആക്രമണങ്ങള്‍ക്കൊന്നിലും ഇല്ല. മതകാര്യങ്ങളില്‍ ഉപദേശം നടത്താനും നിലപാട് പറയാനും ബാധ്യതപ്പെട്ടവര്‍ പരസ്പരം അടിപിടി കൂടുന്നത് ഗൗരവതരമാണ്.
ശിഥിലീകരണത്തിന്റെ ഇത്തരം നീക്കങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ വലിച്ചെറിഞ്ഞ് സാഹോദര്യം സ്ഥാപിക്കാന്‍ എല്ലാ വരും തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss