|    Sep 20 Thu, 2018 2:15 pm
FLASH NEWS

മതവും ദേശീയതയും അധികാരത്തിന് വേണ്ടി ദുര്‍വിനിയോഗം ചെയ്യുന്നു: പ്രഫ. എം എന്‍ കാരശ്ശേരി

Published : 26th January 2017 | Posted By: fsq

 

പാലക്കാട്:മതം, ദേശീയത, വംശീയത എന്നിവ അധികാരത്തിന് വേണ്ടി ദുര്‍വിനിയോഗം ചെയ്യുന്നതായി പ്രഫ. എം എന്‍ കാരശ്ശേരി. പാലക്കാട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച സജ്ജയ് അനുസ്മരണത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശങ്കര്‍മാമ കൊലക്കേസില്‍ തമിഴ്‌നാട്ടില്‍ കാഞ്ചികാമകോടി അറസ്റ്റ് ചെയതത് പോലെ ഇത്തരമൊരു കേസില്‍ അകപ്പെട്ടാല്‍ ഏതെങ്കിലും മത പുരോഹിതനെ അറസ്റ്റ് ചെയ്യാനുള്ളചങ്കുറ്റം വലത്, ഇടത് സര്‍ക്കാറിനുണ്ടാകുമോ എന്ന് അദ്ദേഹം ചോദിച്ചു.പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് അരുണ്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി ആര്‍ ദിനേശ് , മലയാള മനോരമ കോര്‍ഡിനേഷന്‍ എഡിറ്റര്‍ സുരേഷ് ഹരിഹരന്‍ തുടങ്ങിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss