|    Oct 18 Thu, 2018 3:50 am
FLASH NEWS

മതവിശ്വാസികളെ പ്രീണിപ്പിച്ച് അധികം വോട്ട് നേടാമെന്ന് പ്രതീക്ഷിക്കേണ്ട: കാനം രാജേന്ദ്രന്‍

Published : 21st September 2017 | Posted By: fsq

 

മലപ്പുറം: മതവിശ്വാസികളെ പ്രീണിപ്പിച്ച് അധികം വോട്ട് നേടാമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവിശ്വാസത്തെ രാഷ്ട്രീയമാക്കി വോട്ടാക്കിമാറ്റുന്നതാണ് മലപ്പുറത്ത് കാണുന്നത്. എന്നാല്‍, ജാതിക്കും മതത്തിനും അതീതമായി മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയം. ഇതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. മതത്തിനോ ദൈവ വിശ്വാസത്തിനോ തങ്ങള്‍ എതിരല്ല.  എനാല്‍ മതവിശ്വാസം സമൂഹത്തിന്റെ പ്രശ്‌നമായി മാറുമ്പോഴാണ് സംഘര്‍ഷങ്ങളും സംഘട്ടനങ്ങളുമുണ്ടാകുന്നത്. ബിജെപി ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍  വിവിധ തരത്തിലുള്ള ഭീഷണികളാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യം സംവിധാനം ഉപോയഗിച്ച് ഭരണത്തിലേറിയ മോദി സര്‍ക്കാര്‍ ഭരണഘടനയെയും ജനാധിപത്യത്തെയും മറിക ടക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കാനം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss