|    Oct 19 Fri, 2018 11:32 pm
FLASH NEWS
Home   >  Kerala   >  

മതവിദ്വേഷ പ്രസംഗം : തിരൂരില്‍ ആര്‍.എസ്.എസ് നേതാവിനെതിരെ കേസെടുത്തു

Published : 7th September 2017 | Posted By: G.A.G

Representational Image

തിരൂര്‍: മതവിദ്വേഷ പ്രസംഗം നടത്തിയ ആര്‍.എസ്.എസ് നേതാവിനെതിരെ പോലിസ് കേസെടുത്തു. ആര്‍.എസ്.എസ് മലപ്പുറം വിഭാഗ് കാര്യകാരി സദസ്യന്‍ കെ.വി രാമന്‍കുട്ടിയുടെ പേരിലാണ് തിരൂര്‍ പൊലീസ് കേസെടുത്തത്. വര്‍ഗീയമായ പരാമര്‍ശം നടത്തി മതവിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് കേസ്.
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി ബിബിന്റെ ഘാതകരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി തിരൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്.
ഇതേ മാര്‍ച്ചിനിടയില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിന് കണ്ടാലറിയുന്ന അഞ്ഞൂറോളം ബി.ജെ.പി, ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തേ കേസെടുത്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss