|    Aug 15 Wed, 2018 2:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മതവിദ്വേഷ പ്രചാരണവുമായി വ്യാജ അക്കൗണ്ടുകള്‍; നടപടിയെടുക്കാതെ പോലിസ്

Published : 12th August 2018 | Posted By: kasim kzm

കോഴിക്കോട്: കടുത്ത മതവിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന മലയാളികളു ടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സജീവമായിട്ടും നടപടിയെടുക്കാതെ പോലിസ്. ഫേസ്ബുക്കിലെ വിവിധ ഗ്രൂപ്പുകളിലാണ് വംശീയതയും ഇതര മതസ്ഥര്‍ക്കെതിരേ വെറുപ്പും പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ വ്യാജ ഐഡികളിലൂടെ പോസ്റ്റ് ചെയ്യുന്നത്.
ഹിന്ദുക്കള്‍ക്കെതിരേ മുസ്‌ലിം നാമധാരികളായ വ്യാജ ഐഡികളും മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദു നാമധാരികളായ വ്യാജ ഐഡികളുമാണ് വിദ്വേഷ പ്രചാരണം നടത്തുന്നത്. ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കാന്‍ നൂറുകണക്കിന് ഐഡികളാണ് ഫേസ്ബുക്കിലുള്ളത്. കേരളത്തില്‍ വളരെ ആസൂത്രിതമായി ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുവെന്നു വിലയിരുത്തലുണ്ടായിട്ടും പോലിസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല.
വിവിധ മതസ്ഥര്‍ക്കെതിരേ യുക്തിവാദി ഗ്രൂപ്പുകളിലൂടെയും വിദ്വേഷം പ്രചരിപ്പിക്കുന്നുണ്ട്. മറ്റു മതസ്ഥര്‍ക്കു പുറമെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരേയും ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരേയും വ്യാപക പ്രചാരണം നടക്കുന്നു. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഇസ്‌ലാം സഹോദരങ്ങള്‍ ഭയപ്പെടേണ്ടാ… അമുസ്‌ലിംകളെ ഇല്ലാതാക്കാന്‍ അല്ലാഹുവിന്റെ ഖുതര്‍ത്താണ് എന്ന് തുടങ്ങുന്ന വിദ്വേഷ പോസ്റ്റാണ് ഫാസിന ഫസലു എന്ന വ്യാജ ഫേസ്ബുക്ക് ഐഡി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. ഇത്തരം പോസ്റ്റുകള്‍ക്കു താഴെ നൂറുകണക്കിനു പേരാണ് പരസ്പരം തെറിവിളിച്ചും കുറ്റപ്പെടുത്തിയും കമന്റുകള്‍ ഇടുന്നത്.
സംഘപരിവാര അനുകൂലികളും യുക്തിവാദികളുമാണ് ഇത്തരം പോസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നതും. പോലിസില്‍ സൈബര്‍ വിങ് അടക്കം ശക്തമായ സംവിധാനങ്ങള്‍ ഉണ്ടായിട്ടും ഇത്തരം വ്യാജ ഐഡികള്‍ക്കെതിരേ നടപടിയെടുക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കുന്നു. മാതൃകാപരമായി നടപടിയെടുക്കാന്‍ പോലിസിനു കഴിഞ്ഞാല്‍ ഇത്തരം വിദ്വേഷ പ്രചാരണം തടയാനാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss