|    Oct 24 Tue, 2017 1:26 pm
FLASH NEWS
Home   >  National   >  

മതവിദ്വേഷം പ്രചരിപ്പിച്ച ആര്‍.എസ്.എസ് നേതാവിനെ അറസ്റ്റു ചെയ്ത പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 16th October 2016 | Posted By: mi.ptk

rss-flag

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇസ്‌ലാം വിരുദ്ധ സന്ദേശങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസ് നേതാവിനെ അറസ്റ്റു ചെയ്ത പൊലീസുകാര്‍ക്കെതിരെ പ്രതികാര നടപടിയെന്ന് ആരോപണം. സസ്‌പെന്‍ഷന്  പുറമെ
കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കേസുകളാണ് പോലീസുകാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.
സെപ്റ്റംബര്‍ 26ന് മധ്യപ്രദേശിലെ ഭലാഖട്ട് ജില്ലയിലെ ബൈഹാറില്‍ നിന്നും ഇസ്‌ലാം വിരുദ്ധ വാട്‌സ് ആപ്പ് പോസ്റ്റിന്റെ പേരില്‍  ആര്‍.എസ്.എസ് പ്രചാരകനായ സുരേഷ് യാദവിനെ അറസ്റ്റു ചെയ്തിരുന്നു.അറസ്റ്റിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നതോടെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തു.ഇതിന്റെ പേരിലാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.
കൊലപാതകശ്രമം, കവര്‍ച്ച, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പൊലീസുകാര്‍ക്കെതിരെ ചുമത്തുകയും ചെയ്തിട്ടുണ്ട്.  എന്നാല്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിച്ചതിന്റെ പേരില്‍ പൊലീസുകാരെ ഇരയാക്കുകയാണെന്നാരോപിച്ച് പൊലീസിലെ ഒരു വിഭാഗവും നടപടി നേരിടുന്ന പോലീസുകാരുടെ ബന്ധുക്കളും  ഡി.ജി.പിക്കും ഐ.ജിക്കും മെമ്മോറാണ്ടം സമര്‍പ്പിച്ചിരിക്കുകയാണ്.
‘നക്‌സലുകളേക്കാല്‍ പൊലീസുകാര്‍ക്ക് ഭയം വലതുപക്ഷ സംഘടനകളെയാണ്.’ എന്നാണ് മെമ്മോറാണ്ടത്തില്‍ പറയുന്നത്.യാദവാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നും മെമ്മോറാണ്ടത്തില്‍ പറയുന്നു. ‘ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്രംഗദള്‍, ഗോരക്ഷാ, ബി.ജെ.പി പ്രവര്‍ത്തകരുള്‍പ്പെട്ട 1000ത്തോളം ആളുകളുണ്ടായിരുന്നു. ഇവര്‍ പൊലീസ് സ്‌റ്റേഷന്‍ കത്തിക്കുമെന്നും കലാപമുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തി. പോലീസുകാര്‍ സ്‌റ്റേഷന്‍ സംരക്ഷിക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷന്‍ സംരക്ഷിച്ച് നിര്‍ത്തിയതിന്റെ പേരിലാണ് അവര്‍ക്കെതിരെ കൊലപാതകശ്രമത്തിനും കവര്‍ച്ചയ്ക്കും അതിക്രമിച്ചുകടക്കലിനും കേസെടുക്കുകയും സസ്‌പെന്റ് ചെയ്യുകയും ചെയ്തത്.’ മെമ്മോറാണ്ടത്തില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക