|    Dec 10 Mon, 2018 5:30 am
FLASH NEWS
Home   >  National   >  

മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഇഫ്താര്‍ ദൃശ്യങ്ങള്‍: ബിജെപി എംഎല്‍എക്കെതിരെ കേസ്

Published : 12th June 2018 | Posted By: sruthi srt

ഹൈദരാബാദ്: മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ നോമ്പ്തുറകളുടെ ദൃശ്യങ്ങളും പ്രതികരണവും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസില്‍ തെലങ്കാന ബിജെപി എംഎല്‍എക്കെതിരെ കേസ്. ഗോഷ്മാഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ടി രാജ സിങ് ലോധാനെതിരെയാണ് കേസെടുത്തത്. താന്‍ വിശ്വസിക്കുന്ന ഹിന്ദുമതം എല്ലാവരേയും ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. എന്നാല്‍ ചില മതങ്ങളും മതഗ്രന്ഥങ്ങളും ഹിന്ദുക്കളെ അവിശ്വാസികളായത് (കാഫിര്‍) കൊണ്ട് കൊല്ലാനാണ് ധര്‍മ്മോപദേശം നല്‍കുന്നത്. ‘പച്ചപുസ്തകത്തില്‍’ ഇത് പറഞ്ഞെന്നും എംഎല്‍എ ആരോപിച്ചു. ഇന്ത്യയില്‍ ഭീകരവാദം പ്രചരിപ്പിക്കുന്നത് ‘പച്ച പുസ്തകമാണ്’.ഇത് നിരോധിക്കണം. ഇതിനായി താന്‍ പോരാടുമെന്നും രാജസിങ് പറഞ്ഞിരുന്നു.

ഐപിസി സെക്ഷന്‍ 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ തമ്മില്‍ ശത്രുത പ്രോത്സാഹിപ്പിക്കല്‍) പ്രകാരം തിങ്കളാഴ്ച രാത്രിയാണ് കേസെടുത്തത്.
തെലുങ്കാനയിലേത് ഉള്‍പ്പെടെ നിയമസഭസാമാജികരില്‍ പലരും ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്തുന്നതിന്റെ തിരക്കിലാണ്. അത്തരം പാര്‍ട്ടികളുടെ ഭാഗമാകുകയോ സംഘടിപ്പിക്കുകയോ ചെയ്യില്ലെന്നായിരുന്നു ടി.രാജ പറഞ്ഞത്. ഇഫ്താര്‍ പാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ വോട്ട് യാചിക്കുന്നവരാണെന്നും തന്റെ ചിന്തകള്‍ വ്യത്യസ്തമാണെന്നും രാജ സിങ് പറഞ്ഞു.
ആന്ധ്രപ്രദേശിലെ വിവിധ പള്ളികളില്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെയും ഇയാള്‍ രംഗത്തെത്തിയിട്ടുണ്ട്. വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ എംഎല്‍എയാണ് ടി. രാജ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss