|    Oct 18 Thu, 2018 1:46 am
FLASH NEWS
Home   >  National   >  

മതവികാരം വ്രണപ്പെടുത്തുന്ന പരസ്യം ഹെയര്‍ സ്‌റ്റൈലിസ്റ്റ് മാപ്പു പറഞ്ഞു

Published : 9th September 2017 | Posted By: shadina sdna

ഹിന്ദുമത ദൈവങ്ങള്‍ സലൂണിലെത്തിയതായുള്ള ജാവേദിന്റെ പരസ്യം. മുകളില്‍ ജാവേദ് മാപ്പപേക്ഷിച്ചു കൊണ്ടുള്ള വാചകങ്ങളും കാണാം

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരസ്യം സലൂണിന് വേണ്ടി ഉപയോഗിച്ചതിന് ഹെയര്‍ സ്‌റ്റൈലര്‍ ജാവേദ് ഹബീബ് മാപ്പ് പറഞ്ഞു. കൊല്‍ക്കത്ത ന്യൂസ് പേപ്പറില്‍ നല്‍കിയ പരസ്യങ്ങളില്‍  ഹിന്ദു ദൈവങ്ങളുടെ കാരിക്കേച്ചര്‍ ഉപയോഗിച്ചത് ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതാണെന്ന തരത്തില്‍ വിവാദം ഉയര്‍ന്നതോടെയാണ് ജാവേദ് ഹബീബ് മാപ്പ് പറഞ്ഞത്. എന്നാല്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ ഹബീബിന്റെ സലൂണിനു നേരെ ആക്രമണമുണ്ടായി. ആക്രമണത്തിനു പിന്നില്‍ ഹിന്ദു ജാഗരണ്‍ മഞ്ചാണെന്ന് പോലിസ് പറഞ്ഞു. ലക്‌നൗവിലെ മോട്ടിനഗറിലുള്ള സലൂണാണ് ആക്രമിക്കപ്പെട്ടത്. ഹിന്ദു മത ദൈവങ്ങളുടെ ചിത്രങ്ങളോടൊപ്പം  ‘ദൈവങ്ങള്‍ വരെ ജെ എച്ച് സലൂണില്‍ എത്തുന്നു എന്നതായിരുന്നു’ ജാവേദ് നല്‍കിയ പരസ്യവാചകം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss