|    Mar 26 Sun, 2017 3:09 am
FLASH NEWS

മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ്‌: പ്രതിയെ വിട്ടുകിട്ടാന്‍ പോലിസ് സ്‌റ്റേഷനു നേരെ ആക്രമണം

Published : 19th March 2017 | Posted By: G.A.G

TROMBAY

മുംബൈ: സമൂഹ മാധ്യമങ്ങളില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് ഇട്ടതിന് അറസ്റ്റിലായ യുവാവിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ആളുകള്‍ ട്രോംബെ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചു. സ്‌റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട ചില പോലിസ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റ് ചെയ്തു.
മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞദിവസമാണ് പോലിസില്‍ പരാതി ലഭിച്ചത്. ഇതെ തുടര്‍ന്ന് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു.
ഇതേത്തുടര്‍ന്ന് ഒരുവിഭാഗമാളുകള്‍ സ്‌റ്റേഷനിലെത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക