|    Nov 17 Sat, 2018 6:30 pm
FLASH NEWS

മതമൈത്രി : നാടെങ്ങും ഇഫ്താര്‍ -റിലീഫ് സംഗമങ്ങള്‍

Published : 23rd June 2017 | Posted By: fsq

 

കണ്ണൂര്‍:  ഇഫ്താര്‍-റിലീഫ് സംഗമങ്ങള്‍ നാടെങ്ങും മതമൈത്രിയുടെ വേദികൂടിയാകുന്നു. സിറ്റി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ ഇഫ്താര്‍ സംഗമം നടത്തി. എസ്എസ്എല്‍സി ആദ്യബാച്ച് അംഗങ്ങളായ കോഴിക്കോട് ഹംസക്കോയ തങ്ങളും പി കെ മൂസയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-കോഡിനേറ്റര്‍ ഷാജു ജോണ്‍, കോര്‍പറേഷന്‍ നോഡല്‍ പ്രേരക് വസന്ത സംസാരിച്ചു.താണ ഇസ്്‌ലാമിക് സെന്റര്‍ ഡ്രസ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ 150ഓളം കുടുംബങ്ങള്‍ക്ക് പുതുവസ്ത്രം വിതരണം ചെയ്തു. വി മുനീര്‍, ഡോ.എം അബ്ദുല്‍ മജീദ്, എം എം മുത്തലിബ്, കെ വി അസ്സു ഹാജി, സലാം കച്ചേരി, കെ മുസ്്തഫ, എ സത്താര്‍ സംസാരിച്ചു.ഇരിട്ടി: ഡോ. മുഹമ്മദ് അബ്ദുറഹ്്മാന്‍ സാഹിബ് സാംസ്‌കാരിക സമിതി സമൂഹ നോമ്പുതുറയും കിറ്റ് വിതരണവും നടത്തി. സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ജി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. നവാസ് നല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ മിസ്ബാഹി, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, കണ്ണന്‍, മുഹമ്മദ് റാഫി, ബിജു, നിഷാദ്, ഒ ഹംസ, പി വി നാരായണന്‍, നാസര്‍ പാറക്കണ്ടം സംസാരിച്ചു.ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ സമൂഹ നോമ്പുതുറയും ശിഹാബ് തങ്ങള്‍ അനുസ്മരണവും അനുമോദന സദസ്സും സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയവര്‍ക്ക് കെ മുഹമ്മദലി ഉപഹാരം നല്‍കി.മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം അന്‍സാരി തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി സംസാരിച്ചു. ഇരിക്കൂര്‍: ഇരിക്കൂര്‍ സാംസ്‌കാരിക വേദിയുടെ സംഗമം പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീര്‍ ഉദ്ഘാടനം ചെയ്തു. കെ ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ അബ്്ദുല്‍ജബ്ബാര്‍ ഹാജി റമദാന്‍ സന്ദേശം നല്‍കി. എന്‍ വി ഹാഷിം, മടവൂര്‍ അബ്്ദുല്‍ ഖാദര്‍, പി പി അഹ്്മ്മദ്, കെ ടി പി ഇബ്രാഹിം, സി വി ശംസുദ്ദീന്‍, യു കെ മായന്‍, കെ വി ശരീഫ്, സംസാരിച്ചു. കടവത്തൂര്‍: ദിശതെണ്ട പറമ്പിന്റെ സ്‌നേഹസംഗമം തെണ്ട പറമ്പ് എല്‍പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മഹമൂദ് ഉദ്ഘാടനം ചെയ്തു.എ പി ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരന്‍ രാജു കാട്ടുപുനം, സമീര്‍ പറമ്പത്ത്, പുല്ലാട്ടുമ്മല്‍ അമ്മദ് ഹാജി, സി. സത്യന്‍, ഫാദര്‍ ജോമിഷ്, എ കെ നാസര്‍, ഹരീഷ് കടവത്തൂര്‍, എ രാഘവന്‍, കെ ഇസ്മയില്‍, എ ഇബ്രാഹിം, പയ്യട ഹസ്സന്‍, രാജേഷ് പൊയിലൂര്‍, സുധീഷ് ചെറ്റക്കണ്ടി, ആര്‍ കെ അഷ്താബ് സംസാരിച്ചു.മാഹി: ചോമ്പാല്‍ രാജീവ്ഗാന്ധി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സ്‌നേഹസംഗമവും, വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്തംഗം നിഷ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ഉന്നതവിജയികള്‍ക്ക് അഴിയൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സുധ മാളിയേക്കല്‍ സമ്മാനങ്ങള്‍ നല്‍കി. കെ പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, പി കെ കോയ, പി എം അജയ്, മാളിയേക്കല്‍ ബാലന്‍, കെ പ്രമോദ്, കെ രാജീവന്‍, എം പുരുഷോത്തമന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss