|    Feb 21 Tue, 2017 5:47 pm
FLASH NEWS

മതമനുസരിച്ച് ജീവിക്കാനുള്ള അവകാശം വിശ്വാസിക്ക് ജീവനേക്കാള്‍ പ്രധാനം: മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി

Published : 15th November 2016 | Posted By: SMR

കൊട്ടാരക്കര: മതമനുസരിച്ച് ജീവിക്കാനുള്ള അവകാശം വിശ്വാസികള്‍ക്ക് ജീവനേക്കാള്‍ പ്രധാനമാണെന്ന് കൊട്ടാരക്കര താലൂക്കിലെ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും സംയുക്ത വേദിയായി രൂപീകരിച്ച മുസ്‌ലിം കോര്‍ഡിനേഷന്‍ ജനറല്‍ ബോഡി യോഗം പ്രഖ്യാപിച്ചു. ശരീഅത്ത് നിയമങ്ങളില്‍ കൈകടത്താനുള്ള നീക്കം രാജ്യത്തെ സമാധാന കാംക്ഷികളായ ജനങ്ങളുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണ്. ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള ശ്രമം ഭരണഘടന 25 മുതല്‍ 28 വരെയുള്ള വകുപ്പ് ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. വ്യക്തി നിയമ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ എല്ലാ പ്രക്ഷോഭങ്ങള്‍ക്കും യോഗം പിന്തുണ രേഖപ്പെടുത്തി. കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി അധ്യക്ഷത വഹിച്ച യോഗം കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. കെ കെ ജലാലുദ്ദീന്‍ മൗലവി (ജമാഅത്ത് ഫെഡറേഷന്‍), ജെ സുബൈര്‍ (ജമാഅത്ത് യൂനിയന്‍), ഐ മുഹമ്മദ് റഷീദ് ( മുസ്‌ലിം ലീഗ്), ജാബിര്‍ മൗലവി (ദക്ഷിണ കേരള ജംയ്യത്തുല്‍ ഉലമാ), വയ്യാനം ഷാജഹാന്‍ മൗലവി (ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍),ഒ കെ നസീം (പോപുലര്‍ ഫ്രണ്ട്), എം സലാഹുദ്ദീന്‍ (ജമാഅത്തെ ഇസ്‌ലാമി), യൂസുഫുല്‍ഹാദി (കെഎംവൈഎഫ്), സാബു കൊട്ടാരക്കര (പിഡിപി), അബ്ദുല്‍ വാഹിദ് ദാരിമി(സമസ്ത), അബ്ദുല്‍ വഹാബ് മൗലവി (ജംയ്യത്തുല്‍ ഉലമായേ ഹിന്ദ്), എ എ കബീര്‍ (സോളിഡാരിറ്റി), സക്കീര്‍ ഹുസൈന്‍ മൗലവി (ലജ്‌നത്തുല്‍ മുഅല്ലിമീന്‍), എ ഹാരിസ് (റാവുത്തര്‍ ഫെഡറേഷന്‍),ഷറാഫത്ത് മല്ലം (എസ്ഡിപിഐ), പച്ചയില്‍ സലീം (വെല്‍ഫയര്‍ പാര്‍ട്ടി), മുസമ്മില്‍ മൗലവി(ദാറുല്‍ ഖദാ), അജ്മല്‍ മുസ്‌ലിയാര്‍(ഡികെഎസ്എഫ്), ഓയൂര്‍ യൂസുഫ് (മുസ്‌ലിം ഏകോപനസമിതി), കാരാളികോണം ജുനൈദ് (മെക്ക), പൂയപ്പള്ളി  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹംസ റാവുത്തര്‍, ഇമാമുദ്ദീന്‍ മാസ്റ്റര്‍, വട്ടപ്പാറ നാസിമുദ്ദീന്‍, കുറുമ്പള്ളൂര്‍ നാസര്‍, നൗഷാദ്, നസീല സംസാരിച്ചു. ഭാരവാഹികളായി കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി (മുഖ്യ രക്ഷാധികാരി), കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി (ചെയര്‍മാന്‍), ജെ ഷംസുദ്ദീന്‍, കെ കെ ജലാലുദ്ദീന്‍ മൗലവി,ഓയൂര്‍ അബ്ദുല്‍ സമദ് (കണ്‍വീനര്‍മാര്‍)എന്നിവരെ തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക