|    May 25 Thu, 2017 7:05 am
FLASH NEWS

‘മതപ്രബോധനത്തെ തീവ്രവാദമാക്കുന്നത് സംഘപരിവാര അജണ്ട’

Published : 12th July 2016 | Posted By: SMR

കോഴിക്കോട്: ഭരണഘടന പ്രദാനം ചെയ്യുന്ന മൗലികാവകാശങ്ങളെ ഞെക്കിക്കൊല്ലാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചനയാണ് ഡോ. സാക്കിര്‍ നായ്ക്കിനെതിരായ നീക്കങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ സാരഥികളായ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, ടി കെ അശ്‌റഫ്, സി പി സലീം, കെ സജ്ജാദ് എന്നിവര്‍ ആരോപിച്ചു.
സാക്കിര്‍നായിക് ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക പ്രബോധകരുടെ പ്രബോധനങ്ങള്‍ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേ ശക്തമായ നിലപാട് പ്രഖ്യാപിക്കുന്നുണ്ട്. എന്നിട്ടും വ്യാജ വാര്‍ത്തകള്‍ മെനഞ്ഞ് ദുരൂഹത പടര്‍ത്തുന്നത് മുസ്‌ലിംകള്‍ക്കെതിരായ സംഘപരിവാര ലക്ഷ്യങ്ങള്‍ നേടുന്നതിനു വേണ്ടിയാണ്. ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഫലമാണെന്നും നേതാക്കള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day