|    Oct 22 Mon, 2018 2:55 pm
FLASH NEWS

മതപ്രബോധനം മൗലികാവകാശം: എംഎസ്എസ്

Published : 11th September 2017 | Posted By: fsq

 

തൃശൂര്‍: സമാധാന സന്ദേശം പ്രചരിപ്പിക്കുകയും മതപ്രബോധനം മൗലികാവകാശമായി നിര്‍ദ്ദേശിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ ഇന്ത്യന്‍ പീനല്‍ കോഡിലെ 153(എ) വകുപ്പ് ദുരുപയോഗം ചെയ്യുന്ന പ്രവണത അടിയന്തിരമായി തടയണമെന്ന് മുസ്്‌ലിം സര്‍വീസ് സൊസൈറ്റി(എംഎസ്എസ്) തൃശൂര്‍ ജില്ലാ വാര്‍ഷിക ജനറല്‍ ബോഡിയോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരികളോട് ആവശ്യപ്പെട്ടു. ഈ വകുപ്പുകള്‍ ചുമത്തി ജാമ്യം പോലും നിഷേധിച്ച് മതപ്രബോധകരെ പീഡിപ്പിക്കുന്ന പ്രവണത ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. എ കെ അബ്ദുല്‍ റഹിമാന്‍, കെ എസ് എ ബഷീര്‍, അസീസ് താണിപ്പാടം, പി എ സീതി മാസ്റ്റര്‍, പി എം അലി, ശംസുദ്ദീന്‍ വാത്തേടത്ത്, പി വി അഹമ്മദ്കുട്ടി, എ എം ജബ്ബാര്‍ സംസാരിച്ചു. അടുത്ത രണ്ടു വര്‍ഷത്തെ ഭാരവാഹികളായി ടി എസ് നിസാമുദ്ദീന്‍(പ്രസിഡന്റ്), വി എം അബ്ദുല്ലകുട്ടി മാസ്റ്റര്‍(സെക്രട്ടറി), പി എം മുഹമ്മദ് ഹാജി(ഖജാഞ്ചി), പി എം അലി, എം ജലാലുദ്ദീന്‍, എ കെ അബ്ദുല്‍ റഹിമാന്‍(വൈസ് പ്രസിഡന്റുമാര്‍), ടി എ ബാവകുട്ടി, പി എ സീതി മാസ്റ്റര്‍, എം പി ബഷീര്‍ ഹാജി(ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss