|    Oct 20 Sat, 2018 8:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘മതപ്രബോധനം മൗലികാവകാശം’ പ്രഭാഷണ പരിപാടി ഇന്ന് കോഴിക്കോട്ട്

Published : 19th September 2017 | Posted By: fsq

കോഴിക്കോട്: മതപ്രബോധനം മൗലികാവകാശം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി ഇന്നു വൈകുന്നേരം 5 മണിക്ക് കോഴിക്കോട് മുതലക്കുളത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അറിയിച്ചു. ദേശീയതലത്തില്‍ തെറ്റായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക പ്രബോധനം, ഹാദിയ കേസ്, ലൗജിഹാദ് എന്നിവയുടെ വസ്തുത വിശദീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നിര്‍വാഹക സമിതി അംഗം പ്രഫ. പി കോയ, ഡോ. അഷ്‌റഫ് കല്‍പറ്റ എന്നിവര്‍ സംസാരിക്കും. ബഹുസ്വരതയില്‍ അധിഷ്ഠിതമായ ജനാധിപത്യവും പൗരാവകാശങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഒരു ഭരണഘടനയും നിലനില്‍ക്കുന്നുവെന്നതാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആശയപ്രചാരണവും ആവിഷ്‌കാര സ്വാതന്ത്ര്യവുമൊക്കെ ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളില്‍ പെട്ടതാണ്. എന്നാല്‍, ഹിന്ദുത്വ ഫാഷിസത്തിനു മേധാവിത്വമുള്ള ഒരു ഭരണകൂടം രാജ്യത്ത് അധികാരമേറ്റതു മുതല്‍ ഇത്തരം ഭരണഘടനാ മൂല്യങ്ങള്‍ നിരന്തരമായി വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നതായി കാണാം. നമ്മുടെ സംസ്ഥാനമായ കേരളത്തിലും സ്ഥിതി ഭിന്നമല്ല. വിശ്വാസം സ്വീകരിക്കലും അതു പ്രബോധനം ചെയ്യലും വലിയ തോതില്‍ ഭീഷണി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാഷ്ട്രീയ-ഭരണരംഗങ്ങളിലെ സ്വാധീനവും കായികശക്തിയും ഉപയോഗിച്ച് ഇന്ത്യന്‍ ജനതയുടെ മൗലികാവകാശങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരേ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അവകാശ സംരക്ഷണത്തിനായി പോപുലര്‍ ഫ്രണ്ടിന്റെ ശ്രമങ്ങള്‍ക്ക് ജനാധിപത്യ സമൂഹം പിന്തുണ നല്‍കണമെന്നും പി കെ ലത്തീഫ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss