|    Oct 24 Tue, 2017 3:05 pm
FLASH NEWS

മതപരിഷ്‌കരണവാദം തീവ്രവാദത്തിലേക്ക് നയിച്ചു: ഖലീല്‍ തങ്ങള്‍

Published : 6th November 2016 | Posted By: SMR

പാലക്കാട്: സമാധാനത്തിന്റെ മതമായ ഇസ്‌ലാമില്‍ ഒരിടത്തും ഒരിക്കലും കൊലക്കും കൊലവിളിക്കും പഴുതില്ലെന്ന് കേരള മുസ്‌ലിം  ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു. ഒരുനൂറ്റാണ്ടിനിടയില്‍ രൂപം കൊള്ളുകയും സാമ്രാജ്യത്വ ശക്തികളുടെ കരങ്ങളില്‍ വളര്‍ന്ന് തിടം വെക്കുകയും ചെയ്ത സലഫിസമാണ് ഇപ്പോള്‍ കുപ്പി തുറന്ന് പുറത്ത് വന്ന ഭൂതമെന്നും സകല കുഴപ്പങ്ങള്‍ക്കും ഇതാണ്്് കാരണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. തീവ്രവാദം, മതപരിഷ്‌ക്കരണം ചോദ്യം ചെയ്യപ്പെടുന്നു പ്രമേയത്തില്‍ കേരള മുസ്‌ലിം  ജമാഅത്ത് പട്ടാമ്പിയില്‍  സംഘടിപ്പിച്ച മാനവ രക്ഷാ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. മത തീവ്രവാദം  മത പരിഷ്‌ക്കരണം വിചാരണ ചെയ്യപ്പെടുന്നു വിഷയത്തില്‍ അബ്ദുറശീദ് സഖാഫി പത്തപ്പിരിയം സംസാരിച്ചു. കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍, മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, ഇ വി അബ്ദുറഹ് മാന്‍ ഹാജി എന്നിവര്‍ സംസാരിച്ചു.  പാലക്കാട്ട് നടന്ന കാംപയിനില്‍  മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി പ്രാര്‍ഥന നടത്തി. യു എ മുബാറക് സഖാഫി  അധ്യക്ഷത വഹിച്ചു. എം വി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുറശീദ് സഖാഫി പത്തപ്പിരിയം വിഷയാവതരണം നടത്തി. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ഉമര്‍മദനി വിളയൂര്‍, ഇ വി അബ്ദുറഹ് മാന്‍ ഹാജി, സുലൈമാന്‍ ചുണ്ടമ്പറ്റ, കെ കെ അബൂബക്കര്‍ മുസ് ലിയാര്‍, കബീര്‍ വെണ്ണക്കര, നവാസ് പഴമ്പാലക്കോട്, അശറഫ് മമ്പാട് സംസാരിച്ചു. എന്റെ ഒരു ദിന വരുമാനം എന്റെ സംഘടനക്ക് എന്ന പേരില്‍ സ്വരൂപിച്ച ഫണ്ട് അതാത് യൂനിറ്റ് ഭാരവാഹികള്‍ ഖലീല്‍ തങ്ങളെ ഏല്‍പ്പിച്ചു.കോട്ടോപ്പാടം ഉള്‍പ്പടെ മൂന്നിടങ്ങളിലായാണ് ക്യാംപുകള്‍ സംഘടിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക