|    Oct 22 Mon, 2018 3:10 pm
FLASH NEWS

മതപരിവര്‍ത്തന തടങ്കല്‍ പാളയങ്ങള്‍ അടച്ചുപൂട്ടണം : എസ്ഡിപിഐ

Published : 27th September 2017 | Posted By: fsq

 

പറവൂര്‍: സംഘപരിവാര നിര്‍ബന്ധിത മതപരിവര്‍ത്തന തടങ്കല്‍ പാളയങ്ങള്‍ അടച്ചുപൂട്ടണ മെന്നാവശ്യപെട്ടു എസ്്ഡിപിഐ പറവൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പള്ളിത്താഴം പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പഴയ കെഎസ്ആര്‍ടിസി സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്നു എസ്്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ താന്നിപാടം സംസാരിച്ചു. ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത യുവതീ യുവാക്കള്‍ അപ്രത്യക്ഷരാവുന്നത് എങ്ങോട്ടാണെന്ന് ഇപ്പോള്‍ തിരിച്ചറിയാന്‍ പറ്റുന്നുണ്ട്. ഇത്തരം തടങ്കല്‍ പാളയങ്ങള്‍ തൃപ്പൂണിത്തുറയില്‍ മാത്രമല്ല രാജ്യത്ത് പല സ്ഥലങ്ങളിലും ഉണ്ടെന്നും അത് കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്‍, സെക്രട്ടറി സുധീര്‍ അത്താണി, മുഹമ്മദ് ത്വാഹിര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss