|    Oct 19 Thu, 2017 10:08 pm
FLASH NEWS
Home   >  Kerala   >  

മതപരിവര്‍ത്തനത്തിലൂടെ ഭീകരവാദത്തിന് ആളെ ചേര്‍ക്കുന്നവരാണ് മുസ്‌ലിങ്ങളെന്ന് വരുത്തിതീര്‍ക്കാനാണ് യോഗിയുടെ ശ്രമം:കോടിയേരി

Published : 5th October 2017 | Posted By: mi.ptk

തിരുവനന്തപുരം: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ ഭീകരവാദത്തിന് ആളെ ചേര്‍ക്കുന്നവരാണ് മുസ്‌ലിങ്ങളെന്ന് വരുത്തിത്തീര്‍ക്കാനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു സമുദായത്തെയാകെ സംശയത്തിന്റെ പുകമറയില്‍ നിറുത്തുന്ന ഹീനകൃത്യമാണ് യോഗി ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു. ‘ലൗ ജിഹാദി’ന്റെ പേര് പറഞ്ഞ് കേരളത്തില്‍ മുസ്‌ലിം വിരുദ്ധത പടര്‍ത്താനാണ് യോഗിയുടെ ശ്രമം. ഹിന്ദു-മുസ്‌ലിം വിവാഹം പാപമാണെന്നുപറയുന്നവര്‍ അതിലേര്‍പ്പെട്ട ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമോയെന്നും കോടിയേരി ചോദിച്ചു. ഈ വിവാഹങ്ങളെല്ലാം ലൗജിഹാദാണോ എന്ന് യോഗി ആദിത്യനാഥ് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട കോടിയേരി, യുപിയുടെ പേരില്‍ കേമത്തം നടിക്കുന്ന ആദിത്യനാഥ് സ്വപ്‌നലോകത്താണ് ജീവിക്കുന്നത് എന്നും പറഞ്ഞു.അതുകൊണ്ടാണ് സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂറിലേറെ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞ് മരിച്ച ദാരുണ സംഭവത്തിന്റെ നടുക്കം മാറുന്നതിന് ആരോഗ്യ രംഗത്ത് കേരളം പിന്നിലാണെന്നുള്ള വിവരക്കേട് വിളിച്ചുപറഞ്ഞത്. ആരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് മാതൃകയായ കേരളത്തോടുള്ള യു.പി മുഖ്യമന്ത്രിയുടെ പരിഹാസം മാപ്പ് അര്‍ഹിക്കാത്തതാണെന്നും കോടിയേരി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക