|    Dec 18 Mon, 2017 6:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മതനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി രവിശങ്കര്‍

Published : 29th October 2017 | Posted By: fsq

 

ബംഗളൂരു: അയോധ്യയിലെ തര്‍ക്കപ്രദേശം സംബന്ധിച്ച കേസില്‍ കോടതിക്കു പുറത്തു പരിഹാരം കാണുന്നതിനായി ചര്‍ച്ചകള്‍ നടത്തി ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍. ഇതിന്റെ ഭാഗമായി നിര്‍മോഹ അഖാര അംഗമായ ആചാര്യ രാംദാസ് ഉള്‍പ്പെടെയുള്ള സ്വാമിമാരുമായും വിവിധ ഇമാമുമാരുമായും രവിശങ്കര്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിവരുന്നുണ്ടെന്നും ആര്‍ട്ട് ഓഫ് ലിവിങ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തര്‍ക്കം നിലനില്‍ക്കുന്ന ഇരു വിഭാഗങ്ങളുടെയും ആരാധനാ രീതികള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്ന തരത്തിലാണു രവിശങ്കര്‍ മുന്നോട്ടുവയ്ക്കുന്ന ഉപാധികള്‍ എന്നും വാര്‍ത്താക്കുറിപ്പു വ്യക്തമാക്കുന്നു. ചര്‍ച്ചകള്‍ക്ക് എതെങ്കിലും സര്‍ക്കാരിന്റെതോ, സംഘടനകളുടെയോ പിന്തുണയില്ല. അതേസമയം, വിഷയം സംബന്ധിച്ച് രവിശങ്കറുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നു ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss