|    Jun 20 Wed, 2018 10:59 pm
FLASH NEWS

മതനിരപേക്ഷ വിദ്യാഭ്യാസം ശക്തിപ്പെടുത്തണം: മന്ത്രി രവീന്ദ്രന്‍നാഥ്

Published : 6th November 2016 | Posted By: SMR

കൊടുങ്ങല്ലൂര്‍: ജനാധിപത്യ മതനിരപേക്ഷ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താതെ കേരളത്തിന് രക്ഷപെടാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ സി രവീന്ദ്രനാഥ് പറഞ്ഞു. ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്റി സ്‌കൂള്‍ പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. അക്കാദമിക നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, അധ്യാപക പരിശീലനം ഏര്‍പ്പെടുത്തും. ആവശ്യകാര്‍ക്ക് നീന്തല്‍ പരിശീലനവും നല്‍കും. കെ യു അരുണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഉഷ നാരാണന്‍ ഉപഹാരങ്ങള്‍ നല്‍കി. മുന്‍ മാനേജര്‍ ഡോ. കെ സി പ്രകാശന്‍ താക്കോല്‍ കൈമാറി. ജില്ലാ പഞ്ചയാത്ത് അംഗം ശോഭ സുബിന്‍,  ടി വി മനോഹരന്‍, തൃശൂര്‍ ഡിഡിഇ കെ സുമതി, ടി എന്‍ അജയകുമാര്‍, എം എ സാദിഖ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss