|    Oct 19 Fri, 2018 2:15 pm
FLASH NEWS

മതനിരപേക്ഷ മൂല്യങ്ങളുടെ പ്രചാരണം യുവാക്കള്‍ രംഗത്തിറങ്ങണം : ഐഎസ്എം

Published : 18th September 2017 | Posted By: fsq

 

കൊച്ചി: രാജ്യം പൗര സ്വാതന്ത്രത്തിന്റെയും ആവിഷ്‌കാരത്തിന്റെയും ആശയ പ്രചാരണ സ്വാതന്ത്രത്തിന്റെയും രംഗത്ത് കടുത്ത അരക്ഷിതാവസ്ഥ നേരിടുന്ന സമകാലിക കാലഘട്ടത്തില്‍ മതനിരപേഷ മൂല്യങ്ങളുടെ പ്രചാരണത്തിനായി യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് വിസ്ഡം ഗ്‌ളോബല്‍ ഇസ്ലാമിക് മിഷന്‍ന്റെ കീഴില്‍ ഇത്തിഹാദുല്‍ ശുബ്ബാനുല്‍ മുജാഹിദ്ദീന്‍ (ഐഎസ്എം) വാഴക്കാലയില്‍ സംഘടിപ്പിച്ച ജില്ലാ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. വര്‍ഗ്ഗീയ ധ്രുവീകരണത്തിനെതിരെ സ്വതന്ത്രമായ ആശയ പ്രകാശനം നടത്തുന്നവര്‍ക്ക് നേരെ വെടിയുണ്ടകള്‍ പായിക്കുവാനും, ഭയപെടുത്തി നിശ്ശബ്ദരാക്കാനും ശ്രമിക്കുന്നവര്‍ക്ക് ഭരണകൂടത്തിന്റെ അനൗപചാരിക പിന്തുണ ലഭിക്കുന്നുണ്ടെന്ന ആക്ഷേപം ശക്തിപെടുന്ന സാഹചര്യവും നിലനില്‍ക്കുകയാണ്.  ന്യൂനപക്ഷങ്ങളും, പിന്നാക്ക വിഭാങ്ങളും മുമ്പില്ലാത്ത വിധം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തപെടുകയാണ്. വര്‍ഗീയതകെതിരെ സംസാരിക്കുന്നവരും എഴുതുന്നവരും പ്രചരണം നടത്തുന്നവരും ക്രൂരമായി വേട്ടയാടപെടുകയാണ്. ഈ ആസുരവും ഭീതിതവുമായ സാഹചര്യത്തെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യ രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മതനിരപരേക്ഷ ചേരി ശക്തിപ്പേടേണ്ടതുണ്ട്. രാജ്യത്തിന്റെ ഗതിവിഗതികള്‍ തിരിച്ചുവിടുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയുന്ന യുവ സമൂഹം നിയോലിബറല്‍ സാമ്രാജ്യത്വ ശക്തികള്‍ നിയന്ത്രിക്കുന്ന സോഷ്യല്‍ മീഡിയകളുടെ തടവറകളില്‍ നിന്നും പുറത്ത് വന്ന് മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താന്‍ പരിശ്രമിക്കണമെന്ന് ഐ എസ്എം എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.ഐഎസ്എം ജില്ലാ പ്രതിനിധി സംഗമം മുജാഹിദ് ദഅ്‌വ സമിതി ജില്ല പ്രസിഡന്റ് മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ഐഎസ്എം ജില്ല പ്രസിഡന്റ് ഗസ്‌നഫര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കമറുദീന്‍, ജില്ലാ എക്‌സികൂടീവ് അംഗം ഷഹീര്‍ ചെലകുളം, എംഎസ്എം ജില്ലാ വൈസ് പ്രസിഡന്റ് ഹുസ്‌നി മുബാറക്ക്, മുജാഹിദ് ദഅ്‌വ സമിതി അസി.സെക്രട്ടറി സുനു സുലൈമാന്‍ പ്രസംഗിച്ചു.ഐഎസ്എം സംസ്ഥാന അസി.സെക്രട്ടറി ഡോ. മുഹമ്മദ് റാഫി മുഖ്യപ്രഭാഷണം നടത്തി, അസി.സെക്രട്ടറി അബ്ദുല്ലാ ഫാസില്‍ രൂപരേഖ അവതരിപ്പിച്ചു. ഐഎസ്എം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല മാഞ്ഞാലി  കഌസ് നയിച്ചു.അന്‍വര്‍ കലൂര്‍, അംജദ് ചക്കരപറമ്പ് (എറണാകുളം മേഖല), ഹക്കീം പള്ളികവല, അസഌ ചെമ്പിറക്കി (പെരുമ്പാവൂര്‍ മേഖല), ജാബിര്‍ പള്ളുരുത്തി, ഹബീബ് കൊച്ചി (കൊച്ചി മേഖല), അന്‍സാര്‍ അടുവാശേരി, തസഌക്ക് (പറവൂര്‍ മേഖല), ഹാരിസ് കളമശേരി, ശബീര്‍ ഇടപ്പള്ളി (കാക്കനാട് മേഖല), അല്‍ അമീന്‍, ഷിഹാസ് (ആലുവ മേഖല), സിറാജ് കാഞ്ഞിരമറ്റം, അന്‍വര്‍ വെട്ടിക്കാട്ട്മുക്ക് (ത്രിപ്പൂണിത്തുറ മേഖല), എന്നിവര്‍ ചര്‍ച്ചക്ക് നേത്യത്വം നല്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss