|    Oct 17 Wed, 2018 3:48 pm
FLASH NEWS

മതനിരപേക്ഷത തകര്‍ന്നാല്‍ രാജ്യം നശിക്കും: എ പ്രദീപ് കുമാര്‍ എംഎല്‍എ

Published : 11th September 2017 | Posted By: fsq

 

കോഴിക്കോട്: മതനിരപേക്ഷത തകര്‍ന്നാല്‍ രാജ്യം നശിക്കുമെന്ന് എ പ്രദീപ് കുമാര്‍ എംഎല്‍എ. കേരള ഗ്രാമീണ ബാങ്ക് റിട്ടയറീസ് ഫോറം(കെജിബിആര്‍എഫ്) രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവന്‍ നിലനില്‍ക്കാന്‍ ഓക്‌സിജന്‍ ആവശ്യമായത് പോലെ ഇന്ത്യന്‍ യൂനിയന്റെ നിലനില്‍പ്പിന് മതനിരപേക്ഷത കൂടിയെ തീരൂ. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രചരിപ്പിക്കുന്നത്. അഭിപ്രായ വ്യത്യാസം പ്രചരിപ്പിക്കുന്നവരെ വെടിവച്ച് കൊ ല്ലുകയാണ്. വര്‍ഗീയത പോലെ തന്നെ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍കരണ-ഉദാരവത്കരണ നയങ്ങളും പ്രോല്‍സാഹിപ്പിക്കുകയാണ്. റെയില്‍വേ സ്റ്റേഷനുകള്‍ പോലും സ്വകാര്യവത്കരിക്കുന്നു. ബാങ്കിങ് മേഖലയിലും സ്വകാര്യ വല്‍കരണമാണ് മോദിയുടെ നയം. ഗ്രാമീണ ബേങ്കില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നത് തടയാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. പെന്‍ഷന്‍ നല്‍കണമെന്ന് രണ്ട് ഹൈക്കോടതികള്‍ വിധിച്ചിട്ടും ഇതിനെതിരേ മന്‍മോഹന്‍ സി ങ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍  അപ്പീല്‍ നല്‍കുകയായിരുന്നു. മോദി സര്‍ക്കാരും അപ്രസക്തമായ കാര്യങ്ങള്‍ ഉന്നയിച്ച് വിധി വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണ്- പ്രദീപ് കുമാര്‍ പറഞ്ഞു. എന്‍ജിഒ യൂനിയന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കെജിബിആര്‍എഫ് പ്രസിഡന്റ് സി ഗോവിന്ദന്‍കുട്ടി അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കെ കെ സി പിളള, സി രാജീവന്‍, എം സുരേഷ്, കെ കൃഷ്ണന്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss