|    Nov 18 Sun, 2018 2:11 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മതനിന്ദ: പാകിസ്താനില്‍ യുവതിയുടെ വധശിക്ഷ റദ്ദാക്കി

Published : 1st November 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: മതനിന്ദയുടെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതി ആസിയ ബീബിയുടെ വധശിക്ഷ പാക് സുപ്രിംകോടതി റദ്ദാക്കി. എട്ടുവര്‍ഷം ഏകാന്ത തടവില്‍ കഴിഞ്ഞതിനു ശേഷമാണ് ആസിയക്ക് നീതി ലഭിക്കുന്നത്. ലാഹോറിലുള്ള ഷെയ്ഖ്പുര ജയിലില്‍ കഴിയുന്ന ആസിയയെ ഉടന്‍ മോചിപ്പിക്കണമെന്നു പാക് ചീഫ് ജസ്റ്റിസ് സാഖിബ് നിസാര്‍ ഉത്തരവിട്ടു.
വിധി കേള്‍ക്കാന്‍ കോടതിയില്‍ ആസിയ ഉണ്ടായിരുന്നില്ല. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വധശിക്ഷ റദ്ദാക്കിക്കൊണ്ട് മൂന്നാഴ്ച മുമ്പ് വിധി തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു. 2009ലാണ് വെള്ളമെടുക്കുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ പ്രവാചകനെയും ഇസ്‌ലാം മതത്തെയും നിന്ദിച്ചെന്നാരോപിച്ച് ആസിയാ ബീബിയെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന്, 2010ല്‍ ലാഹോര്‍ ഹൈക്കോടതി ആസിയക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. വധശിക്ഷ റദ്ദാക്കിയ വിധിയെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ സ്വാഗതം ചെയ്തു.
പാക് നിയമചരിത്രത്തിലെ നാഴികക്കല്ലാണ് വിധിയെന്നായിരുന്നു ആംനസ്റ്റി അഭിപ്രായപ്പെട്ടത്. വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പാകിസ്താനില്‍ മതനിന്ദാ നിയമം. പാകിസ്താനില്‍ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു ആസിയ ബീബിയുടേത്.
ആസിയ ബീബിയെ പിന്തുണച്ച് സംസാരിച്ചതിനു പഞ്ചാബ് ഗവര്‍ണറായിരുന്ന സല്‍മാന്‍ തസീറിനെയും ന്യൂനപക്ഷ മന്ത്രിയായിരുന്ന ഷെഹബാസ് ഭാട്ടിയെയും 2011ല്‍ സായുധര്‍ വെടിവച്ചു കൊന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss