|    Oct 19 Fri, 2018 8:11 am
FLASH NEWS
Home   >  Kerala   >  

മതത്തിന്റെ പ്രശ്‌നമാക്കി കുളം കലക്കുന്നവര്‍ ഹാദിയയെ കരുവാക്കുകയാണ്: പികെ ഫിറോസ്

Published : 3rd September 2017 | Posted By: shins

കോഴിക്കോട്: ഹാദിയയുടെ പ്രശ്‌നം മതത്തിന്റെ പ്രശ്‌നമല്ല, മനുഷ്യാവകാശ പ്രശ്‌നമാണെന്നും എന്നാല്‍ ഇതൊരു മതത്തിന്റെ പ്രശ്‌നമാക്കി കുളം കലക്കുന്നവര്‍ ഹാദിയയെ കരുവാക്കുകയാണെന്നും ആരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.
ഹാദിയക്കു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ് എന്ന നിലയിലാണ് യൂത്ത് ലീഗ് വിഷയത്തില്‍ ഇടപെടുന്നതെന്നും പികെ ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പികെ ഫിറോസ് ഇക്കാര്യം പറഞ്ഞത്. ‘റാഹിലയുടെ വാപ്പയുടെ നിലവിളി കേള്‍ക്കുന്നില്ലേ എന്ന് പോസ്റ്റിട്ടവര്‍ ദയവ് ചെയ്ത് ഇത് വഴി വരരുത്. ഇത് അവര്‍ക്കുള്ളതല്ലെന്നും പോസ്റ്റില്‍ പറയുന്നു. അതിനിടെ, ഹാദിയയുടെ വീട് സന്ദര്‍ശിക്കണമെന്ന യൂത്ത് ലീഗ് ആവശ്യം മനുഷ്യാവകാശ കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ടെന്നും ചെയര്‍മാനോ കമ്മീഷന്‍ അംഗമോ ഏറ്റവും അടുത്ത ദിവസം തന്നെ ഹാദിയയുടെ വീട് സന്ദര്‍ശിക്കുമെന്നും പി.കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനു യൂത്ത് ലീഗ് പരാതി നല്‍കി. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമാകുന്ന ഹാദിയക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണു യൂത്ത് ലീഗിന്റെ പ്രധാന ആവശ്യം. അതിനായി അവരുടെ വീട് സന്ദര്‍ശിക്കണമെന്ന ആവശ്യം കമ്മീഷന്‍ അംഗീകരിച്ചു. ചെയര്‍മാനോ കമ്മീഷന്‍ അംഗമോ ഏറ്റവും അടുത്ത ദിവസം ഹാദിയയുടെ വീട് സന്ദര്‍ശിക്കും.

ഇതൊരു മതത്തിന്റെ പ്രശ്‌നമാക്കി കുളം കലക്കുന്നവര്‍ ഹാദിയയെ കരുവാക്കുകയാണ്. ഇത് മനുഷ്യാവകാശത്തിന്റെ പ്രശ്‌നമാണ്. .
ഭരണഘടനാ ലംഘനത്തിന്റെ പ്രശ്‌നമാണ്.
അതിനെ ആ നിലക്കു കണ്ട് പരിഹാര മാര്‍ഗ്ഗങ്ങളുണ്ടാക്കുക എന്നതിനാണു ഞങ്ങള്‍ ശ്രമിക്കുന്നത്.

റാഹിലയുടെ വാപ്പയുടെ നിലവിളി കേള്‍ക്കുന്നില്ലേ എന്ന് പോസ്റ്റിട്ടവര്‍ ദയവ് ചെയ്ത് ഇത് വഴി വരരുത്. ഇത് അവര്‍ക്കുള്ളതല്ല. ഇതൊരു മതത്തിന്റെ അഭിമാന പ്രശ്‌നമായി കാണുന്നവരും വരണ്ട. ഇത് അത്തരക്കാര്‍ക്കുള്ളതുമല്ല. ഇത് മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള ചെറുത്ത് നില്‍പ്പാണ്. ഫണ്ടമെന്റല്‍ റൈറ്റ്‌സ് സംരക്ഷിക്കാനുള്ള എളിയ ശ്രമമാണ്. അങ്ങിനെ മനസ്സിലാക്കാനാവുന്നവര്‍ക്ക് ഈ പോരാട്ടത്തില്‍ അണി നിരക്കാം….

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss