|    Apr 23 Sun, 2017 11:11 pm
FLASH NEWS

മതത്തിന്റെ പേരില്‍ ജനതയെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര അജണ്ട: എസ്ഡിപിഐ

Published : 11th November 2016 | Posted By: SMR

തണ്ണീര്‍ക്കോട്: രാജ്യത്തെ ജനങ്ങള്‍ പട്ടിണിയിലും ദാരിദ്രത്തിലും പെട്ടുഴലുമ്പോള്‍ മോദി സര്‍ക്കാര്‍ അവരെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ചു ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാന്‍ കണ്ടെത്തിയ വഴിയാണു ഏകസിവില്‍കോഡെന്നു എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ഇ ഇസ് കാജാഹുസയ്ന്‍ പറഞ്ഞു. എസ്ഡിപിഐ കുനംമൂച്ചി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പലമതങ്ങളും ജാതികളും ആചാരങ്ങളുമായി സമാധാനത്തോടെ കഴിയുന്ന ഇന്ത്യയിലേ ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും മനുസ്മൃതി നിയമം രാജ്യത്ത് നടപ്പാക്കാനുമാണ് സംഘപരിവാര ഭരണകൂടം സിവില്‍ കോഡെന്ന നാടകത്തിലുടെ നടപ്പാക്കാന്‍ തുനിയുന്നത്. ഇതു നാടിന്റെ സമാധാനജീവിതം തകരുന്നതിന് വഴിവയ് ക്കുമെന്നും പൗരന്‍മാരുടെ വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ സി എം നസീര്‍ കണ്ണൂര്‍ വീഷയാവതരണം നടത്തി. ഉമ്മര്‍ എം എ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്  മൊയ്തീന്‍കുട്ടി, സെക്രട്ടറി ഉമ്മര്‍ അങ്ങാടി, താഹിര്‍ കൂനംമൂച്ചി, ഷബീറലി സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day