|    Jul 23 Mon, 2018 1:12 pm
FLASH NEWS

മതത്തിനും ജാതിക്കുമതീതമായി പ്രവര്‍ത്തിച്ച സന്യാസിയാണ് ശ്രീനാരായണഗുരു: മന്ത്രി

Published : 22nd September 2017 | Posted By: fsq

 

ചേര്‍ത്തല: മതത്തിനും ജാതിക്കുമതീതമായി പ്രവര്‍ത്തിച്ച സന്യാസിയാണ് ശ്രീനാരായണഗുരുവെന്ന്  മന്ത്രി പി തിലോത്തമന്‍.  ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ജറി സ്‌കൂളിന്റെയും ചേര്‍ത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍  ശ്രീനാരായണ ഗുരുവിന്റെ 90ാമത്  മഹാസമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാലയമാണ്  ആരാധനാലയങ്ങള്‍ക്കാള്‍ പ്രധാനം.   ശ്രീനാരായണ ഗുരു സംഭാവനനല്‍കിയ ഈ സ്‌ക്കൂള്‍  വികസനത്തിന്റെ പാതയിലാണെന്നും സ്‌ക്കൂളിനെ  അന്താരാഷ്ട്ര നിലവാരത്തിലേക്ക്  ഉയര്‍ത്തുമെന്നും മന്ത്രിപറഞ്ഞു. വിജയഘോഷ് ചാരങ്കാട്ട് അധ്യക്ഷതവഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ഐസക് മാടവന അവാര്‍ഡ് വിതരണം നടത്തി.              പിടിഎ പ്രസിഡന്റ് ടി എസ് അജയകുമാര്‍,  കെ വി പീറ്റര്‍,  ഡി ജോതിഷ്, എന്‍ കെ വാമനന്‍, ബി ഭാസി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss