|    Oct 17 Wed, 2018 7:12 pm
FLASH NEWS

മതങ്ങള്‍ക്കിടയില്‍ മതില്‍ കെട്ടിത്തിരിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു: എംഎല്‍എ

Published : 18th September 2017 | Posted By: fsq

 

കളമശ്ശേരി: മതങ്ങള്‍ക്കിടയില്‍ മതില്‍ കെട്ടി തിരിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് പി ടി തോമസ് എംഎല്‍എ ആരോപിച്ചു. പത്തടിപ്പാലം ജുമുഅ മസ്ജിദിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. വ്യത്യസ്ഥ അഭിപ്രായം പറയുന്നവരെ എതിര്‍ക്കലല്ല സ്വതന്ത്ര അഭിപ്രായത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്ന് എംഎല്‍എ പറഞ്ഞു. വിദ്യാഭ്യാസപരമായി യുവ സമൂഹം ഉയര്‍ന്നതോടെ അവരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍ക്കാത്തിടത്തോളം അസഹിഷ്ണത നിലനില്‍ക്കുമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ടി എ അഹമ്മദ് കബീര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പത്തടിപ്പാലം ജുമുഅ മസ്ജിദ് പ്രസിഡന്റ് ഷംസു ഇല്ലിക്കല്‍ അധ്യക്ഷത വഹിച്ചു. കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സി പിറ്റര്‍, ഹിന്ദു ആത്മീയ പ്രഭാഷകന്‍ പി കെ ജയന്‍, ഫാദര്‍ ബിനോയ് മാത്യു പത്തടിപ്പാലം ജുമുഅ മസ്ജിദ് ഖത്തീബ് മുഹമ്മദ് ബാഖവി, ഞാലകം ജുമുഅ മസ്ജിദ് ഖത്തി ബ് പി കെ സുലൈമാന്‍ മൗലവി, എം എം അന്‍വര്‍, അബ്ദുല്‍ ജബ്ബാര്‍ ആഞിക്കാത്ത്, സലീം തടത്തില്‍ അസിസ് കുമ്മന്‍ഞ്ചേരി, വാമദേവന്‍ ചടങ്ങില്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss