|    Nov 19 Mon, 2018 6:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മതങ്ങളിലെ ലിംഗ വിവേചനം; ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി

Published : 5th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മതങ്ങളില്‍ നിലനില്‍ക്കുന്ന വിശ്വാസത്തിന്റെ പേരിലുള്ള ലിംഗ വിവേചനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. ശബരിമല ക്ഷേത്രത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രിംകോടതി ഉത്തരവിട്ടതിനു പിന്നാലെ സഞ്ജീവ് കുമാര്‍ എന്നയാളാണ് ലോകത്തുള്ള മുഴുവന്‍ മതങ്ങളിലെയും വിശ്വാസത്തിന്റെ പേരിലുള്ള ലിംഗവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ജുഡീഷ്യറിയുടെ പരിധി ചൂണ്ടിക്കാട്ടിയാണ് ഹരജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി കെ റാവു എന്നിവരുടെ ബെഞ്ച് വിസമ്മതിച്ചത്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് അടുക്കളയില്‍ പ്രവേശിക്കാനുള്ള വിലക്ക് നീക്കണം, സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ആറ്റുകാല്‍ ക്ഷേത്രം, സന്തേഷി മാ വൃത്, ലോഡ് ബ്രഹ്മ ക്ഷേത്രം, ഭഗതി മാ ക്ഷേത്രം, മാതാ ക്ഷേത്രം, കാരൂപ് കമഖ്യ ക്ഷേത്രം എന്നിവിടങ്ങളില്‍ പുരുഷന്‍മാരെ പ്രവേശിക്കാന്‍ അനുവദിക്കണം. മസ്ജിദില്‍ എല്ലാ മതങ്ങളിലെയും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം. പാര്‍സി, ജൈന മതങ്ങളില്‍ സ്ത്രീകള്‍ക്ക് പുരോഹിതസ്ഥാനം നല്‍കണം. തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്.
ആര്‍ത്തവകാലത്ത് മുസ്‌ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണം, നോമ്പ് നോല്‍ക്കാന്‍ അനുവദിക്കണം. മുസ്‌ലിം സ്ത്രീകളെ പള്ളികളിലെ ഇമാമാകാനും വെള്ളിയാഴ്ച പ്രാര്‍ഥനകളില്‍ പങ്കെടുക്കാനും അനുവദിക്കണം. ഹിന്ദു സ്ത്രീകളെ പൂജാരികളും പുരോഹിതരും അഗാഡ് മേധാവികളുമാവാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss