|    Apr 28 Fri, 2017 11:40 am
FLASH NEWS

മതഗ്രന്ഥത്തെ അപമാനിച്ച സംഭവം; എഎപി എംഎല്‍എയെ ചോദ്യം ചെയ്യും

Published : 3rd July 2016 | Posted By: sdq

ചണ്ഡിഗഡ്: പഞ്ചാബിലെ മലേര്‍കോട്‌ലയില്‍ മതഗ്രന്ഥത്തെ നിന്ദിച്ച കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ നരേഷ് യാദവിനെ പോലിസ് ചോദ്യം ചെയ്‌തേക്കും. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ആള്‍ താന്‍ എംഎല്‍എയുടെ നിര്‍ദേശമനുസരിച്ചാണ് മതഗ്രന്ഥത്തെ അപമാനിച്ചതെന്ന് പോലിസിനു മൊഴി നല്‍കിയതിനെതുടര്‍ന്നാണിത്. കഴിഞ്ഞമാസം 24ന് നടന്ന സംഭവം നേരിയ വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. എന്നാല്‍, എംഎല്‍എയും പാര്‍ട്ടിയും സംഭവം നിഷേധിച്ചു. വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ആരോപണത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day