|    Feb 23 Fri, 2018 2:27 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മതഗ്രന്ഥങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ നന്മയുടെ ശത്രുക്കള്‍: ഐഎസ്എം

Published : 30th January 2017 | Posted By: fsq

 

കല്‍പ്പറ്റ: വിജ്ഞാനങ്ങളുടെയും സംസ്‌കാരത്തിന്റെയും വികാസത്തിന് പ്രചോദനം നല്‍കിയ ഖുര്‍ആന്‍ പഠിക്കാന്‍ മുന്നോട്ടുവരണമെന്ന് ഐഎസ്എം സംസ്ഥാനസമിതി സംഘടിപ്പിച്ച വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠനപദ്ധതി പഠിതാക്കളുടെ സംഗമം ആവശ്യപ്പെട്ടു. ഖുര്‍ആനിന്റെ വൈജ്ഞാനിക സമീപനങ്ങളും കാലാത്മകതയും തിരിച്ചറിയണം. ശാസ്ത്ര, സാമൂഹിക വിജ്ഞാനീയങ്ങള്‍ക്ക് ആധികാരിക അറിവുകള്‍ നല്‍കിയ അറബി പണ്ഡിതര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ശക്തിപകര്‍ന്നത് ഖുര്‍ആനായിരുന്നു. ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്ന വിജ്ഞാന വൈവിധ്യങ്ങളും മാനവിക പാഠങ്ങളും നിരാകരിച്ച് തീവ്രവാദത്തിനും ഭീകരതയ്ക്കും തെളിവു തേടുന്നവര്‍ നന്മകളുടെ ശത്രുക്കളാണ്. ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് കൊടുംക്രൂരതകള്‍ക്ക് ന്യായം ചമയ്ക്കുന്ന ഐഎസ്, അല്‍ഖാഇദ തുടങ്ങിയ ഭീകരസംഘങ്ങള്‍ മാനവരാശിയുടെ ശാപമാണ്. ഖുര്‍ആനും അതിന്റെ സന്ദേശങ്ങളും പഠിപ്പിക്കുന്ന കേന്ദ്രങ്ങളെ സംശയത്തോടെ കാണുന്നത് അവസാനിപ്പിക്കണം. മതഗ്രന്ഥങ്ങളുടെ സാരാംശം മനസ്സിലാക്കാനുള്ള അവസരം പുതുതലമുറയ്ക്ക് ഒരുക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസയ്ന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss