|    Oct 17 Wed, 2018 7:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മതം മാറ്റി വിവാഹം കഴിച്ച യുവതിക്ക് മര്‍ദനം: പ്രതികളെ സംരക്ഷിക്കുന്നെന്ന് ആക്ഷേപം

Published : 13th September 2017 | Posted By: fsq

 

മഞ്ചേരി: മതം മാറ്റി വിവാഹം കഴിച്ച ശേഷം വൈക്കത്ത് യുവതിയെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ പോലിസ് അന്വേഷണം ഇഴയുന്നു. മലപ്പുറം പാണ്ടിക്കാട് പന്തലൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് പാവണ്ടൂര്‍ സ്വദേശി അഭിജിത്ത് ബാ ലന്‍, പിതാവ് ബാലന്‍ എന്നിവരെ പ്രതിചേര്‍ത്ത് ഗാര്‍ഹിക പീഡനത്തിനാണ് വൈക്കം പോലിസ് കേസെടുത്തത്. പിന്നീട് വധശ്രമത്തിനും സ്ത്രീപീഡനത്തിനും കേസെടുക്കാന്‍ കോട്ടയം ജില്ലാ പോലിസ് മേധാവി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പ്രതികള്‍ ഒളിവിലാണെന്നാണ് പോലിസ് ഭാഷ്യം. ആര്‍എസ്എസുമായി ബന്ധമുള്ള പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായി റിപോര്‍ട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പാണ് ക്രൈസ്തവ യുവതിയെ അഭിജിത്ത് പ്രണയിച്ച് വിവാഹം കഴിച്ചത്. വീട്ടില്‍ കയറാന്‍ മതം മാറണമെന്ന ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി യുവതി സംഘപരിവാര നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ ആര്യ സമാജത്തില്‍വച്ച് ഹിന്ദുമതം സ്വീകരിച്ചിരുന്നു.എന്നാല്‍, സ്ത്രീധനം നല്‍കാത്തതിനാല്‍ യുവതിയെ ഭര്‍തൃവീട്ടില്‍ കയറ്റിയില്ല. വൈക്കത്തെ റിസോര്‍ട്ടിലാണ് അഭിജിത്ത് യുവതിയെ താമസിപ്പിച്ചത്. അവിടെവച്ച് ഭര്‍ത്താവിന്റെ മര്‍ദനം പതിവായി. പണം ആവശ്യപ്പെട്ടുള്ള മര്‍ദനം പിന്നീട് വിവാഹ മോചനം ആവശ്യപ്പെട്ടായി. മാതാ അമൃതാനന്ദമയിയുടെ നിര്‍ദേശപ്രകാരമാണ് ഭക്തരായ അഭിജിത്തിന്റെ കുടുംബം തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതെന്നും ഭര്‍തൃപിതാവില്‍നിന്നും മോശം അനുഭവങ്ങള്‍ നേരിട്ടതായും യുവതി വെളിപ്പെടുത്തിയിയിരുന്നു. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതി ഫേസ്ബുക്കില്‍ വീഡിയോ സന്ദേശമിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്നാണ് പോലിസ് ഇടപെട്ട് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉന്നത ബന്ധങ്ങളുള്ള പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതായും ആക്ഷേപമുണ്ടായിരുന്നു. വനിതാ കമ്മീഷന്‍ സ്വമേധയാ സംഭവത്തില്‍ കേസെടുത്തിരുന്നെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss