|    Oct 19 Fri, 2018 1:29 am
FLASH NEWS
Home   >  Kerala   >  

മതം മാറ്റാന്‍ ഹോമിയോ മരുന്ന്;പുതിയ കണ്ടുപിടുത്തവുമായി ശശികല

Published : 19th September 2017 | Posted By: mi.ptk

പാലക്കാട്: ഹോമിയോ മരുന്നുകൊണ്ട് മതം മാറ്റാന്‍ കഴിയുമെന്ന പുതിയ കണ്ടുപിടുത്തവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ഡോ. ഹാദിയയെ മതം മാറ്റിയത് ഹോമിയോ മരുന്ന് നല്‍കിയാണെന്നാണ് ശശികലയുടെ പുതിയ കണ്ടുപിടുത്തം. നിഷ്‌കളങ്കയായതിനാലാണ് ഹാദിയയെ ഇത്തരത്തില്‍ മതം മാറ്റാന്‍ കഴിഞ്ഞതെന്നും ഇതിന് മാതാപിതാക്കള്‍ ഉത്തരവാദികളാണെന്നും ശശികല പറഞ്ഞു.
ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമമാണ് ശശികലയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്.
കോട്ടയത്തുനടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷ ചടങ്ങുകള്‍ക്ക് ശേഷം ഹാദിയയുടെ നാട്ടില്‍ പോയിരുന്നു. ഹാദിയയുടെ പിതാവിന്റെ സഹോദരിയുടെ വീട്ടില്‍ വച്ച് ഹാദിയയുടെ രക്ഷിതാക്കളുമായി താന്‍ സംസാരിച്ചതായും ശശികല പറഞ്ഞു.
ഹാദിയയുടെ കാര്യത്തില്‍ എന്ത് ചതിയാണ് നടന്നത് എന്നറിയുക എന്ന ഉദ്ദേശത്തോടെയാണ് താന്‍ അവിടെ പോയത്. ഹാദിയയുടെ മാതാപിതാക്കളെ കാണുന്നതിന് മുന്‍പ് താന്‍ ഒരു ഹോമിയോ ഡോക്ടറെ കണ്ടിരുന്നു. ഹോമിയോ മെഡിക്കല്‍ കോളേജുകളുമായി ബന്ധപ്പെട്ട് ധാരാളം അന്വേഷണം നടക്കുന്നുണ്ടെന്ന് അന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നു. ഹോമിയോയില്‍ ഒരു മരുന്നുണ്ട്. ഇതു കഴിച്ചാല്‍  മനസ്
അവരുടേത് അല്ലാത്ത വിധത്തില്‍ മാറ്റാന്‍ സാധിക്കും. ചിലപ്പോഴെക്കെ രോഗികള്‍ക്ക് ഈ മരുന്ന് നല്‍കാറുണ്ടെന്നും ഹോമിയോ ഡോക്ടര്‍ തന്നോട് പറഞ്ഞിരുന്നതായി ശശികല പറഞ്ഞു.
ഡോക്ടറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് താന്‍ ഹാദിയയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചത്. അവിടെവച്ച് ഹാദിയയുടെ മാതാവ്  തന്നോട് മൂന്ന് വര്‍ഷം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും അതിന് ശേഷമാണ് ഹാദിയ മരുന്ന് കഴിക്കാന്‍ തുടങ്ങിയതെന്നും പറഞ്ഞിരുന്നതായും ശശികല പറഞ്ഞു. ഹോമിയോ മരുന്ന് കഴിച്ചതിലൂടെയാണ് ഹാദിയ  മതം മാറിയത് എന്നും ഇങ്ങനെയൊരു മരുന്നുണ്ടെങ്കില്‍ വൈദ്യശാസ്ത്രരംഗത്തുള്ളവര്‍ ഇതേപ്പറ്റി ചിന്തിക്കണമെന്നും ശശികല പറഞ്ഞു.
ഹാദിയയുടെ മതം മാറ്റത്തില്‍ മുസ് ലിം ലീഗിനും പങ്കുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ശശികല ആവശ്യപ്പെടുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss