|    Feb 23 Fri, 2018 12:33 am
FLASH NEWS
Home   >  National   >  

മതം മാറിയില്ല: കാമുകന് നേരെ യുവതിയുടെ ആസിഡ് ആക്രമണം

Published : 19th January 2017 | Posted By: Navas Ali kn
ലിഡിയ

ലിഡിയ

വിവാഹത്തിന് സമ്മതിച്ച കാമുകന്‍ മതം മാറാന്‍ തയ്യാറാകിതിരുന്നതിനെ തുടര്‍ന്ന് യുവതിയുടെ ആസിഡ് ആക്രമണം. ബംഗളുരുവില്‍ ജോലി ചെയ്യുന്ന നഴ്‌സാണ് കാമുകന്റെ ദേഹത്ത് ആസിഡ് ഒഴിച്ചും ബ്ലെയ്ഡ് കൊണ്ട് മുഖത്ത് മുറിവേല്‍പ്പിച്ചും പക തീര്‍ത്തത്. സംഭവത്തില്‍ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ലിഡിയ (26) യെ പോലിസ് അറസ്റ്റ് ചെയ്തു. ആസിഡ് വീണ് പൊള്ളലേറ്റ കാമുകന്‍ ജയകുമാര്‍ (32) ആശുപത്രിയില്‍ ചികിത്സയിലാണ്.
ബംഗളുരു അസ്ഗര്‍ അലി റോഡില്‍ റെഡിമെയ്ഡ് കട നടത്തുന്ന ജയകുമാറും ലിഡിയയും അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും കഴിഞ്ഞ നവംബറില്‍ വിവാഹത്തിന് തീരുമാനിച്ചിരുന്നു. ജയകുമാര്‍ ക്രിസ്തുമതം സ്വീകരിക്കണമെന്ന് ലിഡിയ ആവശ്യപ്പെട്ടെങ്കിലും ജയകുമാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. തന്റെ ഫോണ്‍കാള്‍ പോലും സ്വീകരിക്കാതെ ജയകുമാര്‍ ഒഴിഞ്ഞു മാറുന്നതിന്റെ വിരോധം കാരണമാണ് ദേഹത്ത് ആസിഡ് ഒഴിച്ചതെന്ന് യുവതി പോലിസിനോടു പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss