|    Apr 20 Fri, 2018 1:12 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മതംമാറുന്നവരെ കൊല്ലുന്നതു തുടരുന്നു; ആര്‍എസ്എസ് കൊലക്കത്തി താഴെവയ്ക്കുന്നില്ല

Published : 21st November 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: ഇഷ്ടമുള്ള മതം വിശ്വസിക്കാനുംഅതിലേക്ക് മാറാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചതാണ്. ഈ അവകാശം വിനിയോഗിക്കുന്നവരെ വകവരുത്താനാണ് എല്ലാ കാലത്തും ആര്‍എസ്എസ് ശ്രമിച്ചിട്ടുള്ളത്. അതിന്റെ അവസാനത്തെ ഇരയായിരുന്നു  കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസല്‍.
1965ല്‍ ആണ് മലപ്പുറം ജില്ലയില്‍ മതംമാറിയ യുവാവിനെ വകവരുത്തിയാണ് ആര്‍എസ്എസ് കൊലപാതക പരമ്പരകള്‍ക്കു തുടക്കമിടുന്നത്. കൊളത്തൂര്‍ കുറുപ്പത്താലിലെ 25കാരനായിരുന്നു അന്ന് വകവരുത്തപ്പെട്ടത്. ഇസ്‌ലാംമതത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച ആ ഹിന്ദു യുവാവ് ആ ആദര്‍ശത്തിലേക്കു മാറിയെന്നതായിരുന്നു കുറ്റം. 1989ല്‍ മതംമാറിയ യുവതിയെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സഹോദരനും ആര്‍എസ്എസ് വിഭാഗ് കാര്യവാഹകും ചേര്‍ന്ന് വെട്ടിനുറുക്കിയത്  മഞ്ചേരി ജില്ലാ കോടതി കോംപൗണ്ടില്‍ വച്ചായിരുന്നു. അരീക്കോട് സ്വദേശിനിയായ ചിരുത ഇസ്‌ലാം സ്വീകരിച്ച് ആമിനക്കുട്ടിയെന്നു പേര് മാറ്റി. കോടതിയില്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്ന് പറഞ്ഞപ്പോള്‍ അവരെ ഇഷ്ടമുള്ളിടത്തേക്കു പോവാന്‍ കോടതി അനുവദിക്കുകയായിരുന്നു. പുറത്തിറങ്ങിയ ആമിനക്കുട്ടിയെ സഹോദരനും ഈയിടെ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് സെക്ഷന്‍ ഓഫിസറായി വിരമിച്ച പാലക്കാട് ആര്‍എസ്എസ് വിഭാഗ് കാര്യവാഹക് ജഗനിവാസനും ചേര്‍ന്ന് കുത്തിക്കൊന്നു എന്നായിരുന്നു പോലിസ് കേസ്.
സംഭവത്തില്‍ സഹോദരനെ ജീവപര്യന്തം തടവിനു ശിക്ഷിച്ച കോടതി ജഗനിവാസനെ വെറുതെ വിട്ടു. 1994ല്‍ ആണ് പുറത്തൂരിലെ ഹംസ എന്ന പാവപ്പെട്ട പെട്ടിക്കടക്കാരന്‍ തെങ്ങിന്‍ചുവട്ടില്‍ മരിച്ചുകിടന്നത്. ഇതിനു ദിവസങ്ങള്‍ക്കു മുമ്പ് തന്റെ കടയ്ക്കുമുമ്പില്‍ ആര്‍എസ്എസുകാര്‍ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കവും ഉണ്ടായിരുന്നു. പ്രമാദമായ തിരൂരിലെ യാസിര്‍ കേസിലെ പ്രതിയായ കളൂരിലെ സുരേന്ദ്രന്‍ അടക്കമുള്ള ആര്‍എസ്എസുകാരാണ് സംഭവത്തിനു പിന്നിലെന്നു നാട്ടുകാര്‍ അടക്കം പറയുന്നു. ഹംസയുടെ ഘാതകരെ കണ്ടെത്തിയിട്ടില്ല. 98ല്‍ നാടുവിട്ട സുരേന്ദ്രനാവട്ടെ ഇതുവരെ തിരിച്ചുവന്നിട്ടുമില്ല. 1998ല്‍ ആഗസ്ത് മാസത്തിലാണ് തിരൂരില്‍ ആമപ്പാറയ്ക്കല്‍ യാസിര്‍ എന്ന സ്വര്‍ണപ്പണിക്കാരന്‍ ആര്‍എസ്എസുകാരാല്‍ കൊലചെയ്യപ്പെട്ടത്. സുഹൃത്തായിരുന്ന അബ്ദുല്‍ അസീസിന് മാരകമായി പരിക്കേറ്റു. അയ്യപ്പനെന്ന യാസിര്‍ ഇസ്‌ലാമിലേക്കു മാറുകയും തലക്കാട് ആര്‍എസ്എസ് ശാഖയിലെ ബൈജുവെന്ന അസീസ് അടക്കമുള്ളവരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ഈ വിരോധത്തിന്റെ പേരിലാണ് ആര്‍എസ്എസ് സംഘം അറുംകൊലനടത്തിയത്.  ഈ കേസിലെ മുഴുവന്‍ പ്രതികളെയും മഞ്ചേരി സെഷന്‍സ് കോടതിയും സുപ്രിംകോടതിയും വെറുതെവിട്ടു. മഞ്ചേരി സെഷന്‍സ് ജഡ്ജി ചന്ദ്രദാസ് പ്രതികളെ സഹായിക്കുന്ന നിലപാടാണു കോടതിയില്‍ കൈക്കൊണ്ടതെന്ന് ആരോപണമുയര്‍ന്നിരുന്നു.
പ്രതികളെ വെറുതെവിട്ട പശ്ചാത്തലത്തില്‍ തിരൂരിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ മുഹമ്മദലിയെന്ന മുത്തൂര്‍ സ്വദേശിയെ വെട്ടിക്കൊല്ലുകയും നാല് പേരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. 1982ല്‍ കുറ്റിപ്പുറം രാങ്ങാട്ടൂരില്‍ പള്ളിയില്‍ മൃതദേഹം ഖബറടക്കിയതിനുശേഷം പുറത്തേക്കുവരികയായിരുന്ന മുസ്‌ലിം യുവാവിനെയും ആര്‍എസ്എസുകാര്‍ വകവരുത്തുകയുണ്ടായി. ഹിന്ദുമതം വിട്ടുപോവുന്നവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്നതാണ് ആര്‍എസ്എസിന്റെ പ്രഖ്യാപിത നയം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss