|    Jul 18 Wed, 2018 12:23 pm
FLASH NEWS
Home   >  National   >  

മതംമാറി മുസ്‌ലിം യുവാവിനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ തിരികെ നല്‍കിയില്ലെങ്കില്‍ വംശീയ അതിക്രമമുണ്ടാക്കുമെന്ന്

Published : 19th September 2017 | Posted By: shins

ശ്രീനഗര്‍: മതംമാറി മുസ്‌ലിം യുവാവിനെ വിവാഹം ചെയ്ത ബുദ്ധമത വിശ്വാസിയായ പെണ്‍കുട്ടിയെ തങ്ങള്‍ക്ക് തിരികെ നല്‍കിയില്ലെങ്കില്‍ വംശീയാതിക്രമമുണ്ടാക്കുമെന്ന് ഭീഷണി. ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്റേതാണ് ഭീഷണി. പെണ്‍കുട്ടിയെ തിരികെ നല്‍കിയില്ലെങ്കില്‍ കശ്മീരിലെ ലഡാക്കില്‍ വംശീയ അതിക്രമമുണ്ടാക്കുമെന്നാണ് ഭീഷണിയില്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബുദ്ധിസ്റ്റ് അസോസിയേഷന്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് കത്തും നല്‍കി. എന്നാല്‍ തന്റെ ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ഇത് തന്റെ സ്വയം തീരുമാനമാണെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ദേശീയ പത്രമമായ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ‘ഐ ആം സാല്‍ഡണ്‍ ഐ ആം ഷിഫ’എന്ന തലക്കെട്ടോടെ ലേഖനമെഴുതുകയും ചെയ്തു. സ്റ്റാന്‍സിന്‍ സാല്‍ഡണ്‍ എന്നായിരുന്നു സാമൂഹിക പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ പെണ്‍കുട്ടിയുടെ മുമ്പത്തെ പേര്.
മുര്‍താസ ആഗ എന്ന മുസ്‌ലിം യുവാവ് ഷിഫയെ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ചെന്നാണ് ബുദ്ധിസ്റ്റുകളുടെ ആരോപണം. എന്നാല്‍ ആഗയെ കണ്ടെത്തുന്നതിനു മുമ്പ് താന്‍ ഇസ്‌ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നും മതമെന്നത് തന്റെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണെന്നും ഷിഫ ലേഖനത്തില്‍ പറയുന്നു. തന്നെയാരും മോഷ്ടിച്ചതല്ല. 30 വയസ്സുള്ള താന്‍ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്തതാണ് ഇസ്‌ലാം മതം. തന്റെ തീരുമാനത്തെ രാഷ്ട്രീയ പരമായും മതപരമായും സമീപിക്കരുതെന്നും ഷിഫ പറയുന്നു. ആഗ ഇസ്‌ലാം ആയതുകൊണ്ടല്ല, അദ്ദേഹത്തെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് വിവാഹം ചെയ്തത്. ഇക്കാര്യം തന്റെ വ്യക്തിപരമായ കാര്യമാണ്. താന്‍ സാല്‍ഡണും ഷിഫയുമാണെന്നും ഷിഫ കൂട്ടിച്ചേര്‍ക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss