|    Oct 21 Sun, 2018 10:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മതംമാറാതെ വിവാഹിതരായിട്ടും പ്രണയിനിയെ നഷ്ടപ്പെട്ട വേദനയില്‍ യുവാവ്

Published : 21st September 2017 | Posted By: fsq

 

കണ്ണൂര്‍: സ്വന്തം ഇഷ്ടപ്രകാരം മതംമാറിയ ശേഷം മുസ്്‌ലിംയുവാവിനെ വിവാഹം ചെയ്ത വൈക്കം സ്വദേശിനി ഡോ. ഹാദിയയുടെ വീട്ടുതടങ്കല്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമ്പോള്‍, മതംമാറാതെ വിവാഹിതരായിട്ടും പ്രണയിനിയെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തലശ്ശേരി ധര്‍മടം പാലയാട്ടെ ഷുഹൈബ് മനത്താനത്ത് എന്ന ജേണലിസം ബിരുദധാരിയാണ് ഫേസ്ബുക്കിലൂടെ തന്റെ പ്രണയദുരന്തം വിവരിക്കുന്നത്. നടന്നുതീരാത്ത പ്രണയകഥയാണിത്. കഥയല്ല; യാഥാ ര്‍ഥ്യം എന്നു തുടങ്ങുന്നപോസ്റ്റ് പറയുന്നത്: ഒരു മുസ്്‌ലിം യുവാവും ഹിന്ദു യുവതിയും പ്രണയത്തിലാവുകയും പിരിയാന്‍ കഴിയില്ലെന്ന് ഉറപ്പിച്ചതോടെ ഇരുവരും മതംമാറാതെ വിവാഹിതരാവാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു എന്നാണ്. വിവാഹം രജിസ്റ്റര്‍ ചെയ്ത് ഒന്നിച്ചു താസിക്കുന്നതിനിടെയുണ്ടായ സംഭവ വികാസങ്ങളാണ് പോസ്റ്റില്‍ വിവരിക്കുന്നത് . തന്റെ പ്രണയിനി എവിടെയാണെന്നറിയാതെ നിസ്സഹായനായ ഷുഹൈബ്, നിയമസഹായത്തോടെ പ്രണയിനിയെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്. എന്റെ നാട്ടില്‍ (കണ്ണൂര്‍) നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവം പറയാന്‍ ആഗ്രഹിക്കുന്നു. വിഷയം: പ്രണയം, പീഡനം, വീട്ടുതടങ്കല്‍. 20 വയസ്സുള്ള ഒരു പെണ്‍കുട്ടി, അവള്‍ ഒരു ചെറുക്കനുമായി പ്രണയത്തിലായി. ഇക്കാരൃം വീട്ടുകാരെ അവര്‍ അറിയിച്ചു. പിതാവ് ഫോറസ്റ്റ് ഓഫിസര്‍, മാതാവ് സ്‌കൂള്‍ അധ്യാപിക. വീട്ടുകാര്‍ ഒരിക്കലും ഇതിനു സമ്മതിക്കില്ലെന്നറിയിച്ചു. സമ്മതത്തിനുവേണ്ടി അവര്‍ കാത്തിരുന്നു. പക്ഷേ, കാര്യമുണ്ടായില്ല. അവര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തതായും പോസ്റ്റിലുണ്ട്. നടപടിക്രമം പൂര്‍ത്തിയാവും മുമ്പ് അവര്‍ക്ക് വീടുവിട്ട് ഇറങ്ങേണ്ടിവന്നു. കുറേ ദിവസം അവര്‍ ഒന്നിച്ചുതാമസിച്ചു. പിന്നീട് കേസ്, പോലിസ്, കോടതി. കോടതിയില്‍ അവള്‍ പറഞ്ഞു അവന്റെ കൂടെ പോവണമെന്ന്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിട്ട് അവനോടൊപ്പം പോവാന്‍ കോടതി അനുമതി നല്‍കി. അതുവരെ സ്വന്തം വീട്ടില്‍ നില്‍ക്കാനും.  എറണാകുളത്ത് ഒരു ആശ്രമമുണ്ടെന്നും(സമാജം) അവിടെ കൊണ്ടുപോയാല്‍ അവളെ മാറ്റാനാവുമെന്നും ബന്ധു മുഖേന അറിഞ്ഞ വീട്ടുകാര്‍, അതിനുള്ള തയ്യാറെടുപ്പ് നടത്തി യെന്നും ഇപ്പോള്‍ അവള്‍ എവിടെയാണന്ന് അവന്റെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ അറിയില്ലെന്നും പോ സ്റ്റില്‍ പറയുന്നു. റിപോര്‍ട്ടര്‍ ചാനലില്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത ഷുഹൈബ് കണ്ണൂര്‍ വിഷന്‍ ചാനലില്‍ ജേണലിസ്റ്റ് ട്രെയിനിയായും ജോലി ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss