|    Jan 20 Fri, 2017 5:03 am
FLASH NEWS

മതംനോക്കി കേസെടുക്കുന്ന പോലിസ് നയം തിരുത്തണം: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി

Published : 13th October 2016 | Posted By: SMR

കോഴിക്കോട്: ഭീകരവേട്ടയുടെ പേരില്‍ മതംനോക്കി കേസെടുക്കുന്ന കേരളാ പോലിസ് നയം തിരുത്തണമെന്നു ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി. വിശദമായ അന്വേഷണമില്ലാതെ ആരെങ്കിലും നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം സമുദായത്തെയും അവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും സമിതി നേതൃയോഗം അഭിപ്രായപ്പെട്ടു.
തീവ്രവാദ അന്വേഷണങ്ങളുടെ മറവില്‍ സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടക്കുന്ന നീക്കങ്ങളില്‍ സമിതി നേതൃയോഗം ആശങ്ക രേഖപ്പെടുത്തി. പോലിസ് അന്വേഷണങ്ങളും ഇതേ തുടര്‍ന്നുള്ള മാധ്യമ വാര്‍ത്തകളും ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ എല്ലാ വിഭാഗം വിദ്യാര്‍ഥികളും പഠനം നടത്തിവരുന്നുണ്ടെന്ന വസ്തുത മറച്ചുവയ്ക്കാനാവില്ല.
വിദ്യാലയങ്ങള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കം അഭ്യസ്ഥവിദ്യരായ മലയാളികളില്‍ വിലപ്പാവില്ല.മതംമാറ്റത്തിന്റെ നിറംപിടിപ്പിച്ച കഥകള്‍ ചമച്ച് വിവിധ മതത്തിലുള്ള നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളെ ഇകഴ്ത്താന്‍ നോക്കുന്നത് ഖേദകരമാണ്. തീവ്രവാദ വേട്ടയുടെ മറവില്‍ ഒരു വിഭാഗത്തെ ബോധപൂര്‍വം അവമതിച്ച് കാണിക്കാനുള്ള ആസൂത്രിത നീക്കത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക