|    Oct 23 Tue, 2018 6:15 am
FLASH NEWS

മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനം : കണ്‍ട്രോള്‍ റൂം 15 മുതല്‍

Published : 12th May 2017 | Posted By: fsq

 

കൊല്ലം: മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് നീണ്ടകര ഫിഷറീസ് സ്‌റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഈ മാസം 15ന് പ്രവര്‍ത്തനമാരംഭിക്കും. കണ്‍ട്രോള്‍ റൂമിന് അനുബന്ധമായി സുരക്ഷാ ബോട്ടുകളുടെയും ലൈഫ് ഗാര്‍ഡിന്റെയും സേവനം സജ്ജമാക്കിയിട്ടുണ്ട്. മല്‍സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ 04762680036(കണ്‍ട്രോള്‍റൂം), 9496007036(ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, നീണ്ടകര), 9447141191(സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്) എന്നീ നമ്പരുകളില്‍ അറിയിക്കാം.മണ്‍സൂണ്‍ കാലത്ത് മല്‍സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ജീവന്‍ സുരക്ഷാ ഉപകരണങ്ങള്‍ യാനങ്ങളില്‍ സൂക്ഷിക്കണമെന്നും അപകടം സംഭവിച്ചാലുടന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം നല്‍കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss