|    Apr 24 Mon, 2017 3:13 am
FLASH NEWS

മണ്‍റോയുടെ വസ്ത്രം 48 ലക്ഷം ഡോളറിന് ലേലത്തില്‍ വിറ്റു

Published : 19th November 2016 | Posted By: SMR

വാഷിങ്ടണ്‍: ജോണ്‍ എഫ് കെന്നഡിക്കായി ഹാപ്പി ബര്‍ത്ത് ഡേ മിസ്റ്റര്‍ പ്രസിഡന്റ് എന്ന ഗാനം ആലപിക്കുമ്പോള്‍ മെര്‍ലിന്‍ മണ്‍റോ ധരിച്ച ഗൗണ്‍ 48 ലക്ഷം ഡോളറിന് ലേലത്തില്‍ വിറ്റു. ഹോളിവുഡ് ഡിസൈനര്‍ ജീന്‍ ലൂയിസ് രൂപകല്‍പന ചെയ്തതാണ് ഈ വസ്ത്രം.
2500 മുത്തുകള്‍ പതിച്ചിട്ടുള്ള ശരീരത്തോട് ഒട്ടി നില്‍ക്കുന്ന ഈ ഗൗണ്‍ റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട് മ്യൂസിയം ചെയ്‌നാണ് ലേലത്തില്‍ വാങ്ങിയത്. പോപ് സംസ്‌കാരത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രതീകമാണിതെന്നു കമ്പനി വൈസ് പ്രസിഡന്റ് പറഞ്ഞു. കെന്നഡിയുടെ 45ാം ജന്‍മദിനത്തോടനുബന്ധിച്ച് മാഡിസണ്‍ ചത്വരത്തില്‍ നടന്ന പരിപാടിയിലാണ് മെര്‍ലിന്‍ മണ്‍റോ ഹാപ്പി ബര്‍ത്ത് ഡേ എന്ന ഗാനമാലപിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day